| Sunday, 29th January 2017, 9:47 am

ഔറംഗാബാദില്‍ പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തിയ 23 പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഔറംഗാബാദ്: തുറസായ സ്ഥലത്ത് മലവിസര്‍ജനം നടത്തിയതിന് ഔറാംബാദില്‍ 23 പേര്‍ അറസ്റ്റില്‍. സില്ലോഡ് മുനിസിപ്പല്‍ കൗണ്‍സില്‍ പരിധിയിലില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.

ഇവര്‍ക്കെതിരെ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ 115ാം വകുപ്പു പ്രകാരം കേസടുത്തിട്ടുണ്ട്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ആദ്യതവണ പിടിക്കപ്പെടുന്നവരായതിനാല്‍ 400രൂപ പിഴയടക്കാന്‍ കോടതി നിര്‍ദേശിച്ചു. കുറ്റം ആവര്‍ത്തിച്ചാല്‍ കഠിനമായ ശിക്ഷ ലഭിക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

ഇതാദ്യമായാണ് പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടപടിയാരംഭിച്ചിരിക്കുന്നത്. സില്ലോഡ് പൊലീസിലെ ഗുഡ്‌മോണിങ് സ്‌ക്വാഡിന്റെ ഈ നീക്കം അഭിനന്ദനാര്‍ഹമാണെന്ന് പൊലീസ് സൂപ്രണ്ട് നവിന്‍ചന്ദ്ര റെഡ്ഡി പറഞ്ഞു.


Must Read: മുസ്‌ലിങ്ങളെ വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ ഉത്തരവിനു പിന്നാലെ ടെക്‌സാസിലെ മുസ്‌ലിം പള്ളി കത്തി നശിച്ച നിലയില്‍


ഈ നീക്കം കുറഞ്ഞത് രണ്ടാഴ്ച കൂടി തുടരുമെന്നും അതുവഴി തുറസ്സായ സ്ഥലത്ത് മലവിസര്‍ജനം നടത്തുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കുകയാണ് ലക്ഷ്യമിടുന്നതെന്നും റെഡ്ഡി പറഞ്ഞു.

സില്ലോഡിനെ തുറസായ സ്ഥലത്ത് മലവിസര്‍ജനം ഇല്ലാത്ത പ്രദേശമായി മാറ്റാനുള്ള നടപടികള്‍ക്ക് മോശം പ്രതികരണമാണ് ലഭിക്കുന്നതെന്ന് റിപ്പബ്ലിക് ദിന പരിപാടിയില്‍ സില്ലോഡ് മുനിസിപ്പല്‍ കൗണ്‍സില്‍ ചീഫ് ഓഫീസര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുറസായ സ്ഥലത്ത് മലവിസര്‍ജനം നടത്തുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഇതിനു മറുപടിയെന്ന നിലയില്‍ സില്ലോഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി വന്നിരിക്കുന്നത്.


Also Read: സര്‍ക്കാരിന് ‘ഭൂമി ദാനം’ നല്‍കി ഭൂരഹിതനായി മരിച്ചയാളുടെ ഭൂമിയാണ് ലക്ഷ്മീ നായരും കൂട്ടരും തട്ടിയെടുത്തത്


We use cookies to give you the best possible experience. Learn more