| Tuesday, 24th January 2017, 12:34 pm

ഒമ്പത് മാസമായി സഹോദരിമാരെ ലൈഗിക പീഡനത്തിനിരയാക്കിയ 22 കാരന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

രണ്ടു വര്‍ഷം മുമ്പ് ഇവരുടെ അച്ഛന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഇയാളാണ് കുടുംബകാര്യങ്ങള്‍ നോക്കുന്നത്. വീട്ടില്‍ നിന്നു ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാള്‍ സഹോദരിമാരെ ഉപദ്രവിച്ചിരുന്നത്.


ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കഴിഞ്ഞ ഒമ്പതുമാസമായി പീഡിപ്പിച്ച 22കാരനെ ദല്‍ഹിയില്‍ അറസ്റ്റു ചെയ്തു. 17, 13 വയസ്സുള്ള തന്റെ അനുജത്തിമാരെയായിരുന്നു പ്രതി കഴിഞ്ഞ ഏപ്രില്‍ മുതല്‍ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നത്.


Also read കിംങ്ഫിഷറിനു കടം നല്‍കിയ മുന്‍ ഐ.ഡി.ബി.ഐ ചെയര്‍മാന്‍ അറസ്റ്റില്‍: മല്ല്യയെ കുറ്റവാളിയായി പ്രഖ്യാപിച്ചേക്കും


മുത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങിയ പ്രതി ഇളയ കുട്ടിക്ക് നേരെയും അക്രമം പതിവാക്കുകയായിരുന്നു. ദല്‍ഹിയിലെ തിലക് നഗറിലാണ് സംഭവം. പീഡനം പതിവാക്കിയതോടെ കഴിഞ്ഞ ഞായറാഴ്ച ഇളയ കുട്ടി സുഹൃത്തിനോട് കാര്യം പറഞ്ഞപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്. സുഹൃത്തിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

തങ്ങള്‍ക്ക് കിട്ടിയ പരാതി അനുസരിച്ച് പ്രതിയെ അറസ്റ്റു ചെയ്തതായും പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും ദല്‍ഹി വെസ്റ്റ് ഡി.സി.പി വിജയകുമാര്‍ പറഞ്ഞു.

അറസ്റ്റിലായ പ്രതി ഒരു സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ പണം പിരിക്കുന്ന ജോലി ചെയ്ത് വരികയാണ്. രണ്ടു വര്‍ഷം മുമ്പ് ഇവരുടെ അച്ഛന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഇയാളാണ് കുടുംബകാര്യങ്ങള്‍ നോക്കുന്നത്. വീട്ടില്‍ നിന്നു ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാള്‍ സഹോദരിമാരെ ഉപദ്രവിച്ചിരുന്നത്. ഇവരുടെ അമ്മ ക്യാന്‍സര്‍ രോഗിയുമാണ്. സഹോദരന്റെ കൂടെ സ്‌ക്കൂളിലേക്കും ട്യൂഷനും പോകാന്‍ മക്കള്‍ വിസ്സമതിക്കാറുണ്ടെങ്കിലും പീഡന വിവരങ്ങള്‍ ഇതുവരെ എന്നോട് പറഞ്ഞിട്ടില്ലെന്നാണ് അമ്മ പറയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more