ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പര അവസാനിച്ചിരിക്കുകയാണ്. 2-1ന് പരമ്പര സ്വന്തമാക്കാന്‍ ബംഗ്ലാദേശിന് സാധിച്ചെങ്കിലും അവസാന മത്സരത്തിലെ പ്രകടനത്തോടെ ആ തോല്‍വിയുടെ കറ മായ്ച്ചുകളയാന്‍ ഇന്ത്യക്കായി.
മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ സ്‌കോറിനെ മുന്നോട്ട് നയിച്ചത് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും സൂപ്പര്‍ താരം ഇഷാന്‍ കിഷനും ചേര്‍ന്നായിരുന്നു. ഇഷാന്റെ ഡബിള്‍ സെഞ്ച്വറിയും വിരാടിന്റെ സെഞ്ച്വറിയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്.
ഇരുവരുടെയും പ്രകടനത്തിന്റെ ബലത്തില്‍ 409 റണ്‍സ് നേടിയ ഇന്ത്യ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ 182 റണ്‍സിന് ഓള്‍ ഔട്ടാക്കുകയും 227 റണ്‍സിന്റെ വിജയം ആഘോഷിക്കുകയുമായിരുന്നു.
ഈ മത്സരത്തില്‍ നിന്നുമാത്രം 2223 റെക്കോഡുകളാണ് വിരാട് കോഹ്‌ലിയും ഇഷാന്‍ കിഷനും തങ്ങളുടെ പേരിലാക്കിയിരിക്കുന്നത്.
1. മെന്‍സ് ഒ.ഡി.ഐയില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ 150 റണ്‍സ് നേടിയ താരം
103 പന്ത് – ഇഷാന്‍ കിഷന്‍ vs ബംഗ്ലാദേശ്, 2022
112 പന്ത് – വീരേന്ദര്‍ സെവാഗ് vs വെസ്റ്റ് ഇന്‍ഡീസ് 2011
117 പന്ത് – രോഹിത് ശര്‍മ്മ vs വെസ്റ്റ് ഇന്‍ഡീസ് 2018
118 പന്ത് – സച്ചിന്‍ ടെണ്ടുല്‍ക്കര്‍ vs സൗത്ത് ആഫ്രിക്ക, 2010
2. ഒരു ഏകദിനത്തിലെ ആദ്യ 30 ഓവറില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവുമുയര്‍ന്ന് റണ്‍സ്
179 – ഇഷാന്‍ കിഷന്‍ vs ബംഗ്ലാദേശ്
132 ശിഖര്‍ ധവാന്‍ vs ശ്രീലങ്ക, 2017
131 വിരാട് കോഹ് ലി vs ശ്രീലങ്ക, 2017
3. ഇന്ത്യക്ക് പുറത്ത് ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന ഏകദിന സ്‌കോര്‍