മൂന്ന് ദിവസം കൊണ്ട് 1.1 ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് ഈടാക്കിയത്. ബെംഗളൂരുവിലെ തെക്കുകിഴക്കന്‍ ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 13 പേരില്‍ നിന്നായി 65,000 രൂപയാണ് പിഴ ഈടാക്കിയിട്ടുണ്ട്. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്.
ജലപ്രതിസന്ധി കണക്കിലെടുത്ത് നഗരത്തിലെ ജനങ്ങളോട് കുടിവെള്ള ഉപയോഗം പരിമിതപ്പെടുത്താന്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണവും നല്‍കി.