| Monday, 17th October 2016, 11:23 pm

ഒറീസയില്‍ ആശുപത്രിക്ക് തീപ്പിടിച്ച് 22 പേര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒറീസയിലെ ഭൂവനേശ്വറില്‍ ആശുപത്രിക്ക് തീപ്പിടിച്ച് 22 പേര്‍ മരിച്ചു. എസ്.യു.എം ആശുപത്രിയിലെ ഐ.സി.യുവിലും ഡയാലിസിസ് സെന്ററിലുമാണ് തീ പടര്‍ന്നു പിടിച്ചത്.


ഭൂവനേശ്വര്‍:  ഒറീസയിലെ ഭൂവനേശ്വറില്‍ ആശുപത്രിക്ക് തീപ്പിടിച്ച് 22 പേര്‍ മരിച്ചു. എസ്.യു.എം ആശുപത്രിയിലെ ഐ.സി.യുവിലും ഡയാലിസിസ് സെന്ററിലുമാണ് തീ പടര്‍ന്നു പിടിച്ചത്.

22 പേര്‍ മരിച്ചതായി എ.എം.ആര്‍.ഐ, ക്യാപിറ്റല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. എസ്.യു.എം ആശുപത്രിയില്‍ നിന്നും പൊള്ളലേറ്റവരെ ഈ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരുന്നത്.

ഒന്നാം നിലിയിലുള്ള ഡയാലിസിസ് സെന്ററില്‍ നിന്നാണ് തീ പടര്‍ന്ന് പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം.

We use cookies to give you the best possible experience. Learn more