കെ.എം ഷഹീദ്
“അവന്‍ അവരില്‍ നിന്നും ഒരു കല്ലേറ് ദൂരം മാറി മുട്ടിന്മേല്‍ വീണു പ്രാര്‍ത്ഥിച്ചു.
പിതാവെ, അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റേണമേ.
എങ്കിലും എന്റെ ഹിതമല്ല. അവിടത്തെ ഹിതം നിറവേറട്ടേ!
അപ്പോള്‍ അവനെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു.
അവന്‍ തീവ്ര വേദനയില്‍ മുഴുകി കൂടുതല്‍ തീഷ്ണമായി പ്രാര്‍ത്ഥിച്ചു.
അവന്റെ വിയര്‍പ്പ് തുള്ളികള്‍ രക്തത്തുള്ളി പോലെ നിലത്ത് വീണു.
ലൂക്കോസ് 22:4144
“പെണ്ണിന്റെ സഹനം ബലഹീനതയല്ല”– കാലാകാലങ്ങളായി അങ്ങനെ കരുതി വന്നവരോട് അവരുടെ ഉറച്ചുപോയ വിശ്വാസങ്ങളെ തിരുത്താന്‍ പ്രേരിപ്പിക്കുക യാണ് 22 ഫീമെയില്‍ കോട്ടയം. വ്യവസ്ഥാ പിത മൂല്യബോധങ്ങളെ ചോദ്യംചെയ്യുകയും തന്റെ ശക്തി എന്താണെന്നു തിരിച്ചറി യുകയും ചെയ്യുന്ന പുതിയകാലത്തെ സ്തീകളെ അവതരിപ്പിക്കുകയുമാണ് സിനിമ. വ്യത്യസ്തത കള്‍ ഏറെയുള്ള ഒരു സിനിമ എന്ന നിലയില്‍ മനംമടുപ്പിക്കുന്ന മലയാളസിനിമ കളില്‍ നിന്നുള്ള വേറിട്ട അനുഭവമാണ്.
പുതിയ കാലത്തെയും പുതിയ ജനറേഷനെയും അഭിസംബോ ധന ചെയ്യുന്ന ചിത്രമാണെന്ന് നമുക്ക് പറയാം. സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന എത്രയോ കഥകള്‍ മലയാള സിനിമ കൈകാര്യം ചെയ്തതാണ്. പെണ്ണിന്റെ ദുര്‍വിധി യോര്‍ത്ത് മലയാളികള്‍ തിയേറ്ററുകളില്‍ കണ്ണീരൊഴുക്കിയ തുമാണ്.
സോള്‍ട്ട് & പെപ്പറിനു ശേഷം ആഷിക് അബു സംവിധാനം ചെയ്ത ഈ സിനിമ അദ്ദേഹത്തിന്റെ സ്ത്രീ പക്ഷ സമീപനത്തെ കൂടുതല്‍ വ്യക്തമാക്കുകയാണ്. മുഖ്യധാരക്കകത്ത് തന്നെ രൂപപെട്ട ഇത്തരം സിനിമകള്‍ മലയാള ചലച്ചിത്രലോകത്ത് ഗുണപരമായ മാറ്റം ഉണ്ടാക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇന്നത്തെ ജനറേഷന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ,അവരുടെ സമീപനങ്ങള്‍, ജീവിത പരിസരങ്ങള്‍ എല്ലാം ഇത് കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. പഠിച്ച്, ജോലി ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കാനുള്ള സ്ത്രീകളുടെ ബോധത്തെ ലൈംഗികത കൊണ്ട് തളക്കാനുള്ള പുരുഷന്റെ ശ്രമങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയാകുന്നു സിനിമ. പെണ്ണിന്റെ ലൈംഗിക തയെക്കുറിച്ചും സദാചാര ബോധത്തെക്കു റിച്ചുമെല്ലാമുള്ള ബോധങ്ങളെ തിരുത്താന്‍ സിനിമ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാലത്തെ ഉള്‍ക്കൊള്ളാനാ വാത്ത പുരുഷനും സ്ത്രീക്കുമുള്ള പാഠമാകുന്നു 22 ഫീമെയില്‍ കോട്ടയം.
അടിച്ചമര്‍ത്തപെട്ട ലൈഗികതയും, ലൈഗികതയെ പാപമായി കാണുന്ന ഒരു സമുഹത്തിനകത്തേക്കാണ് ഈ സിനിമ കടന്നു വരുന്നതും സംവദിക്കുന്നതും. സ്ത്രീയെ ശരിരം മാത്രമായി കാണുന്ന പുരുഷ നിര്‍മ്മിതമായ ലോകത്തോടുള്ള കലഹം തന്നെയാണ് അവളുടെ സ്വത്വം. എന്നാല്‍ അത് പുരുഷനെന്ന തന്റെ ഇണക്കെതിരല്ലെന്നും അവനെ പോലെ ഒരു വ്യക്തിയായി തന്നെ കാണാന്‍ കഴിയാത്ത പുരുഷ ലോകത്തോടുള്ള പ്രതിരോധമാണെന്നും ടിസ നമുക്ക് പറഞ്ഞു തരുന്നു. “നിനക്ക് ഞാന്‍ എന്ത് ശിക്ഷ നല്‍കണമെന്ന് പലരായും , നിന്റെ അമ്മയായി വരെ ഞാന്‍ ആലോചിച്ചു”- അവള്‍ പറയുന്ന ഈ വാക്കുകള്‍ എടുത്തു ചാട്ടത്തിന്റെതല്ലെന്നും സ്ത്രീയുടെ പ്രതിരോധത്തിന്റെ ഭാഗമായുള്ള ഉറച്ച പ്രഖ്യാപനവുമാണ്.
“കൊച്ചി പഴയ കൊച്ചിയല്ല”- മാറുന്ന മലയാള നാടും മാറാത്ത മലയാളി മനസ്സും തമ്മിലുള്ള വൈരുദ്ധ്യം പ്രകടമാകുന്നതിന്റെ വൈരുദ്ധ്യങ്ങള്‍ നമുക്ക് മുന്നില്‍ ഏറെയുണ്ട്. ഈ സിനിമ കണ്ട് കൈയ്യടിച്ച സദാചാര വാദികള്‍ നമുക്കൊപ്പമുണ്ട്. ബംഗളൂരുവിലോ കോയമ്പ ത്തൂരിലോ പുറത്തെവിടെയെങ്കിലുമോ പഠിച്ച പെണ്‍കുട്ടിയെ കെട്ടാന്‍ മടിക്കുന്ന എത്ര പുരോഗമനവാദികള്‍ നമുക്കൊപ്പമുണ്ട്. “ഞാന്‍ ഒരു വെര്‍ജിന്‍ അല്ല” എന്ന് സിനിമയിലെ നായിക പറയുന്നതു കേള്‍ക്കുമ്പോള്‍ ഊറിച്ചിരിക്കുന്ന മലയാളി പുരുഷന് തന്റെ പെങ്ങളോ കാമുകിയോ പെണ്‍സുഹൃത്തുക്കളോ ഇതു പറയുമ്പമ്പോള്‍ അംഗീകരിക്കുവുനോ ഉള്‍ക്കൊള്ളാവുനോ കേരളത്തിന്റെ മനസ്സ് വളര്‍ന്നിട്ടില്ല. അതുകൊണ്ട് നമുക്കറിയാം കൊച്ചി പഴയ കൊച്ചി തന്നെയാണെന്ന്.
ഇത്തരം തുറന്നുപറച്ചിലുകള്‍ സ്ത്രീകളുടെ ഭാഗത്തു നിന്നുണ്ടാകുമ്പോള്‍ സ്വാഭാവിക മായും ഒരു വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നുണ്ട്. സിനിമയിലായാലും. ടെസ്സയു ടെ അനുജത്തി ടിസ്സ നടത്തുന്ന ഒരു കമന്റും വളരെ ശ്രദ്ധേയമാണ്. പുരുഷന്റെ ചന്തി നോക്കി “ഗുഡ് ആസ്സ്” എന്ന് പറയാന്‍ ടിസ്സ ധൈര്യം കാണിക്കുമ്പോള്‍ അത് ശക്തമായ പ്രത്യാക്രമണവും സ്ത്രീകളോട് തന്നെയുള്ള ഓര്‍മ്മപ്പെടുത്തലുമാണ്. പെണ്‍ ശരീരം നോക്കി കമന്റടിച്ചി രുന്ന പുരുഷന്‍മാരെയാണ് മലയാള സിനിമ നമുക്ക് ഇതുവരെ പരിചയപ്പെടുത്തിയത്. എന്നാല്‍ പുരുഷന്റെ കമന്റ് കേട്ട് ചൂളുകയല്ല വേണ്ടത്, തിരിച്ച് പുരുഷ ശരീരത്തെ നോക്കി അങ്ങോട്ടും കമന്റടിക്കാന്‍ പഠിക്കുകയെന്ന പാഠവും ഇത്തരം കമന്റുകളോട് പുരുഷന്‍ എങ്ങിനെയാണ് പ്രതികരിക്കുന്നതെന്നും സിനിമ കാണിക്കുന്നു.
പുരുഷ ലൈംഗികതയുടെ ഭ്രാന്തമായ സ്വഭാവവും സിനിമ കാണിച്ചു തരുന്നുണ്ട്. തലപൊട്ടി ചോരയൊലിക്കുമ്പോഴും ടെസ്സ യെ വലിച്ചിഴച്ച് ക്രൂരമായി ലൈംഗിക പീഡനത്തി നിരയാക്കുന്നു. ഒരല്‍പ്പം ദയക്ക് വേണ്ടി അവള്‍ കൈകൂപ്പി യാചിക്കുമ്പോള്‍ അയാള്‍ ബലമായി അവളുടെ വസ്ത്രം വലിച്ചു കീറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലടിക്കുമ്പോഴും ഗോവിന്ദച്ചാമി ക്രൂരമായി പീഡിപ്പിച്ച സൗമ്യയെ ഓര്‍മ്മിപ്പി ക്കും ആ രംഗം. കേരളത്തിലുള്‍പ്പെടെയുള്ള ഒട്ടേറെ ഗോവിന്ദച്ചാമിമാരെക്കുറിച്ചും.
സ്ത്രീയുടെ ശരീരം അവളുടെ മാത്രമാണെന്നും അതില്‍ അവ ളുടെ ഇഷ്ടമല്ലാതെയുള്ള കൈകടത്തല്‍ ചെറുക്കപ്പെടേണ്ട താണെന്നും സഹനത്തിന്റെ കൊടുമുടിയില്‍ കയറിയിരുന്ന് പുരുഷനെ പരിചരിക്കേണ്ട നഴ്‌സല്ല തങ്ങളെന്ന് ഒരു സമൂഹ ത്തിനെ ബോധ്യപ്പെടുത്തുകയാണ് സിനിമ.
വ്യത്യസ്തമായ കഥ വളരെ വ്യത്യസ്തമായി അവതരിപ്പിച്ചു എന്നതാണ് 22 ഫിമെയില്‍ കോട്ടയത്തിന്റെ പ്രത്യേകത. സംവിധായകന്‍ ആഷിക് അബുവിനെ പ്രത്യേകം പ്രശംസി ക്കേണ്ടതുണ്ട്. രണ്ടാം പകുതിയുടെ അവസാനം കുറച്ചു വലിച്ചു നീട്ടിയതൊഴിച്ചാല്‍ സംവിധാനം ഏറെക്കുറെ കുറ്റമറ്റതായി. സിനിമയിലെ രണ്ട് ഗാനങ്ങളും ഹൃദ്യമാണ്. ചില്ലാണേ…യെന്ന ആദ്യ ഗാനത്തിലെ വരികളും ഈണവും ശ്രദ്ധേയമാണ്