22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ എന്ത് തോന്നി?
ഇന്ന് എനിക്ക് വലിയ സന്തോഷം തോന്നി. അതെ ഇത് നായികാ പ്രാധാന്യമുള്ള ചിത്രമാണ്. കോട്ടയത്തുകാരിയായ ടെസ്സ എബ്രഹാമിന്റെ ജീവിതത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്.
നഴ്‌സായി വിദേശത്തേക്ക് പോകുകയെന്നത് ജീവിതാഭിലാഷിമായി കാണുന്ന ഒരു മലയാളി ക്രിസ്റ്റ്യന്‍ പെണ്‍കുട്ടിയാണ് ടെസ്സ. ടെസ്സ സിറിലിനെ കണ്ടുമുട്ടുകയും അയാളുമായി പ്രണയത്തിലാവുകയും ചെയ്തശേഷം അവളുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളാണ് സിനിമ പറയുന്നത്.
നിങ്ങള്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം ചെയ്യുകയെന്നത് വലിയ ഉത്തരവാദിത്തമല്ലേ?
തീര്‍ച്ചയായും. അത് വലിയൊരു ഉത്തരവാദിത്തം തന്നെയാണ്. ജനങ്ങള്‍ സൂപ്പര്‍താരങ്ങളില്‍ ഏറെ പ്രതീക്ഷവയ്ക്കുമെന്നതിനാല്‍ സിനിമയുടെ മുഴുവന്‍ ഉത്തരവാദിത്തവും അവരുടെ ചുമലിലാണ്. പക്ഷെ അതില്‍ നിന്നും വ്യത്യസ്തമാണ് എന്നിലുള്ള ഉത്തരവാദിത്തം.
സംവിധായകനോടാണ് ഇവിടെ പ്രധാനമായും എന്റെ ഉത്തരവാദിത്തം. സാള്‍ട്ട് ആന്റ് പെപ്പര്‍ പോലുളള ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ഇതുപോലൊരു സിനിമയെടുക്കാനും അതില്‍ എനിക്ക് വേഷം തരാനുമുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായി.
കുറച്ചുകഥാപാത്രങ്ങളെ ചിത്രത്തിലുള്ളൂ. ഞാനാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സംവിധായകന്‍ ആഷിക് അബുവിനോടുള്ള എന്റെ ഉത്തരവാദിത്തം കൂടുകയാണ്. തുറന്നുപറയട്ടെ, എന്നിലുള്ള അവരുടെ പ്രതീക്ഷയറിയാവുന്നതിനാല്‍ എനിക്ക് നല്ല പേടിയുണ്ടായിരുന്നു.
കഥാപാത്രത്തിനുവേണ്ടി എന്തെങ്കിലും മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നോ?
ഇതേ സാഹചര്യങ്ങളിലൂടെ കടന്നുപോവേണ്ടി വന്ന സ്ത്രീകളുടെ കഥകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്ന് പഠിക്കാന്‍ കഴിയുന്ന പല റഫറന്‍സുകളും ഉണ്ടായിരുന്നു. പക്ഷെ ഡി.വി.ഡികളൊന്നും കാണേണ്ടെന്ന് ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
നിദ്രയ്ക്കുവേണ്ടി പോലും ഞാന്‍ ഒറിജിനല്‍ വേര്‍ഷന്‍ കണ്ടിരുന്നില്ല. ആരാലും സ്വാധീനിക്കപ്പെടുന്നത് എനിക്കിഷ്ടമല്ലായിരുന്നു. തിരക്കഥാ കൃത്തുക്കളുമായും സംവിധായകനുമായും ചര്‍ച്ച ചെയ്താണ് ആ കഥാപാത്രം ഞാന്‍ ചെയ്തത്.
മോഡേണ്‍ ഗേള്‍ എന്ന ഇമേജില്‍ നിന്നും സാധാരണ പെണ്‍കുട്ടിയിലേക്കുള്ള മാറ്റത്തെ എങ്ങനെ കാണുന്നു. പ്രത്യേകിച്ച് ഇന്ത്യന്‍ റുപ്പി, നിദ്ര പോലുള്ള സിനിമകളില്‍?
” ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍” എന്ന ടാഗില്‍ ഞാന്‍ ഒതുക്കി നിര്‍ത്തപ്പെടുകയാണെന്ന തോന്നല്‍ എന്നിലുണ്ടായി. ഇപ്പോള്‍ അതില്‍ നിന്നും പുറത്തുവരാനുള്ള ശ്രമങ്ങളാണ് ഞാന്‍ നടത്തുന്നത്. എനിക്ക് അതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് സിനിമാക്കാര്‍ തിരിച്ചറിയുന്നതും ഇപ്പോഴായിരിക്കാം.
ഹാപ്പി ഹസ്ബന്റ്‌സിലേതുപോലുള്ള കഥാപാത്രങ്ങളാണോ അതോ സീരിയസ് വേഷങ്ങള്‍ ചെയ്യാനാണോ ബുദ്ധിമുട്ട്?
സത്യത്തില്‍ ഏതാണ് ബുദ്ധിമുട്ടെന്ന് എനിക്കറിയില്ല. പക്ഷെ സീരിയസ് റോളുകള്‍ ചെയ്യുന്നത് ഞാന്‍ ആസ്വദിക്കുകയാണ്. ഒരു നടിയെന്ന നിലയില്‍ ഞാന്‍ കുറേയേറെ കണ്ടെത്തേണ്ടതുണ്ട്.
എങ്കിലും തമാശകഥാപാത്രങ്ങള്‍ ചെയ്യുന്നത് നല്ല രസമാണ്.
22 ഫീമെയില്‍ കോട്ടയത്തിലേതുപോലുള്ള ശക്തവും വൈകാരികവുമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ഒരു വ്യക്തിയെന്ന നിലയില്‍ അത് എങ്ങനെയാണ് നിങ്ങളെ ബാധിക്കാറുള്ളത്. ?
ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങളെ അത് ബാധിക്കണം. എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് സിറ്റി ഓഫ് ഗോഡ്, നിദ്ര തുടങ്ങിയ ചിത്രങ്ങള്‍ ചെയ്ത സമയത്ത്.
ഭാവി പരിപാടികള്‍ എന്തൊക്കെയാണ്?
സജി സുരേന്ദ്രന്റെ ഹസ്‌ബെന്റ്‌സ് ഇന്‍ ഗോവയെന്ന ചിത്രത്തിലാണ് ഞാനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലാല്‍ജോസിന്റെ ഒരു ചിത്രവുമുണ്ട്. പിന്നെ മറ്റ് രണ്ട് ചിത്രങ്ങള്‍ കൂടിയുണ്ട്. അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല.
കടപ്പാട്: റഡിഫ്