| Thursday, 23rd May 2019, 5:13 pm

എ പ്രദീപ്കുമാറിന്റെ സ്വന്തം മണ്ഡലത്തില്‍ 5000 വോട്ടുകള്‍ക്ക് എംകെ രാഘവന്‍ മുമ്പില്‍; കൊടുവള്ളിയില്‍ നേടിയത് 36000 വോട്ടുകളുടെ ഭൂരിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോടിന്റെ ജനകീയ എംപി എന്ന വിശേഷണത്തോടെയാണ് എംകെ രാഘവന്‍ മൂന്നാം തവണയും തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. രാഘവനെതിരെ മികച്ച പോരാട്ടം നടത്താന്‍ തീരുമാനിച്ചാണ് എംഎല്‍എയായ എ പ്രദീപ് കുമാറിനെ എല്‍ഡിഎഫ് കളത്തിലിറക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ്് ഫലം ഇന്ന് പുറത്ത് വന്നപ്പോള്‍ എംകെ രാഘവന്‍ മികച്ച ഭൂരിപക്ഷം നേടി കുതിക്കുകയാണ്.

കോഴിക്കോട് ലോക്‌സഭ മണ്ഡലത്തില്‍ ഒരു നിയോജക മണ്ഡലത്തില്‍ പോലും മുമ്പിലെത്താന്‍ എ പ്രദീാപ് കുമാറിന് കഴിഞ്ഞില്ല. കൊടുവള്ളിയില്‍ നിന്ന് ലഭിച്ച ഭൂരിപക്ഷമാണ് എംകെ രാഘവന്റെ മികച്ച നേട്ടത്തിന്റെ അടിത്തറ. 36000 വോട്ടിന്റെ ഭൂരിപക്ഷമാണ് എംകെ രാഘവന്‍ കൊടുവള്ളിയില്‍ നിന്ന് നേടിയെടുത്തത്.

പ്രദീപ് കുമാറിന് താന്‍ പ്രതീനീധികരിക്കുന്ന നിയോജക മണ്ഡലമായ കോഴിക്കോട് നോര്‍ത്തിലും മുന്നിലെത്താന്‍ കഴിഞ്ഞില്ല എന്നതാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരെ വിഷമത്തിലാക്കിയത്. ഈ നിയോജക മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ലോക്‌സഭ മണ്ഡലമൊട്ടാകെ നടപ്പിലാക്കാന്‍ പ്രദീപ് കുമാറിനെ വിജയിപ്പിക്കണം എന്നാണ് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതേ മണ്ഡലത്തില്‍ തന്നെ പ്രദീപ് കുമാര്‍ പിന്നോട്ട് പോയതാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരെ വിഷമത്തിലാക്കിയത്. 5000 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ നിന്ന് എംകെ രാഘവന്‍ നേടിയത്.

We use cookies to give you the best possible experience. Learn more