| Wednesday, 24th September 2014, 3:14 pm

214 കല്‍ക്കരി പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: 214 കല്‍ക്കരി പാടങ്ങളുടെ ലൈസന്‍സ് സുപ്രിം കേടതി റദ്ദാക്കി. 1993 മുതല്‍ 2010 വരെയുള്ള കാലയളവുകളില്‍ അനുവദിച്ചിരുന്ന ലൈസന്‍സുകളാണ് റദ്ദാക്കിയിരിക്കുന്നത്.

നിയമ വിരുദ്ധമായാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത് എന്ന  കണ്ടത്തലിനെ തുടര്‍ന്നാണ് സുപ്രിം കോടതിയുടെ ഈ നടപടി. റ്റാറ്റ, ഇന്റാല്‍കോ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ലൈസന്‍സാണ് സുപ്രിം കോടതി റദ്ദാക്കിയിരിക്കുന്നത്.

രാജ്യത്തെ ഊര്‍ജ്ജ മോഖലയെ കാര്യമായി ബാധിക്കുന്ന തീരുമാനമാണ് കോടതി കൈകൊണ്ടിരിക്കുന്നത്.  ഇന്ത്യയില്‍ 60 ശതമാനം ഊര്‍ജ്ജവും ഉല്‍പ്പാദിപ്പിക്കുന്നത് കല്‍ക്കരിയില്‍ നിന്നാണ്.

നാല് കല്‍ക്കരിപ്പാടങ്ങള്‍ക്ക് പ്രവര്‍ത്തനം തുടരാം. യു.എം.പി.പി, എന്‍.ടി.പി.സി, സെയിന്‍, സസന്‍ എന്നീ കമ്പനികള്‍ക്കാണ് പ്രവര്‍ത്തനാനുമതി. ഇതില്‍ ഒരു കമ്പനി ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്.

ഇതുവരെ ഖനനം നടത്തിയിരുന്ന കല്‍ക്കരി പാടങ്ങള്‍ക്ക് ടണ്ണിന് 295രൂപ വീതം നഷ്ടപരിഹാരം നല്‍കണം. 2015 മാര്‍ച്ചിന് ഛേഷം സര്‍ക്കാര്‍ ഉടമസ്ഥതയിലല്ലാത്ത കല്‍ക്കരി പാടങ്ങള്‍ വീണ്ടും ലേലം ചെയ്യാം. സര്‍ക്കാര്‍ ഉടമസ്ഥതയിലല്ലാത്ത കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാനും സുപ്രീം കോടതി ഉത്തരവിട്ടു.

We use cookies to give you the best possible experience. Learn more