കൊല്‍ക്കത്ത: പബ്ജി കളിക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് 21വയസ്സുകാരന്‍ ആത്മഹത്യചെയ്തതായി പശ്ചിമ ബംഗാള്‍ പൊലീസ്. ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം.
പ്രീതം ഹാല്‍ദര്‍ എന്ന ഐടിഐ വിദ്യാര്‍ത്ഥിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ ഭക്ഷണം കഴിച്ച് മുറിയടച്ച് ഇരിപ്പായിരുന്നുവെന്ന് പ്രീതത്തിന്റെ അമ്മ പറയുന്നു.
‘ രാവിലെഭക്ഷണം കഴിഞ്ഞ് മുറിയടച്ച് ഇരിപ്പായിരുന്നു. ഉച്ചയ്ക്ക് കഴിക്കാന്‍ വിളിക്കാന്‍ ചെന്നപ്പോള്‍ മുറി ഉള്ളില്‍ നിന്ന് പൂട്ടിക്കിടക്കുകയായിരുന്നു. എത്രവിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിളിക്കുകയായിരുന്നു. അവര്‍ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ പ്രീതം സീലിംങ് ഫാനിന്റെ മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കിടക്കുന്നതാണ് കണ്ടത്,’ അമ്മ പറഞ്ഞു.
പബ്ജി കളിക്കാന്‍ കഴിയാത്തതില്‍ പ്രീതം അത്യധികം ദുഃഖിതനായിരുന്നതായി അമ്മ പറയുന്നു.
രാത്രി സ്ഥിരമായി അത് കളിക്കാറുണ്ടായിരുന്നു. പബ്ജി കളിക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് അവന്‍ ആത്മഹത്യചെയ്തതെന്നാണ് എനിക്ക് തോന്നുന്നത്,’ അവര്‍ പറഞ്ഞു.
അതേസമയം അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ബുധനാഴ്ച നിരോധിച്ച ഗെയിം നിരോധിച്ചതാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് രക്ഷിതാക്കളും വീട്ടുകാരും വിശ്വസിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: 21 years old student committed suicide for unable to play Pub G