ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ബലുചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റ റെയില്‍വെ സ്റ്റേഷനിലുണ്ടായ ബോംബ് ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ 50ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ബലുചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റ റെയില്‍വെ സ്റ്റേഷനിലുണ്ടായ ബോംബ് ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ 50ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
തെക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷവാറിന് സമീപം സ്ഥിതി ചെയ്യുന്ന ക്വാറ്റ റെയില്‍വെ സ്റ്റേഷനില്‍ ഇന്ന്(ശനിയാഴ്ച്ച) രാവിലെയാണ് സ്‌ഫോടനം നടന്നത്. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് സംശയമുള്ളതായി പൊലീസ് പ്രതികരിച്ചു.
ബലുചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്ന ത്രീവ്രവാദി സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടു
ത്തതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം ആറ് മുതല്‍ എട്ട് കിലോ വരെ ഭാരമുള്ള സ്‌ഫോടന വസ്തുക്കള്‍ ഉപയോഗിച്ചാണ് ആക്രമികള്‍ സ്‌ഫോടനം നടത്തിയതെന്ന് ബലുചിസ്ഥാനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരണപ്പെട്ടവരില്‍ സാധാരണക്കാരും സൈനികരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ബി.ബി.സിയോട് വ്യക്തമാക്കി.
അതേസമയം പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പാകിസ്ഥാന്‍ സൈനിക വിഭാഗത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയതെന്ന് ബലുചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി സമൂഹമാധ്യമത്തിലൂടെ അവകാശപ്പെട്ടു.
ആക്രമണത്തില്‍ ബലുചിസ്ഥാന്‍ മുഖ്യമന്ത്രിയും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കുമെന്നുമാണ് ബലുചിസ്ഥാന്‍ മുഖ്യമന്ത്രി മിര്‍ സര്‍ഫരാസ് ബുഗ്റ്റി അറിയിച്ചു.
പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലുചിസ്ഥാന്‍ പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ ഒരു ഭൂപ്രദേശമാണ്. എന്നാല്‍ വികസനത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ഈ പ്രദേശം അഫ്ഗാനിസ്താനും ഇറാനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.
Content Highlight: 21 killed in blast at Pakistan’s Quetta railway station; 50 people were injured