| Thursday, 17th March 2022, 10:42 am

അടുത്ത കാലത്ത് ഇങ്ങനെയൊരു സസ്‌പെന്‍സ് ത്രില്ലര്‍ ഇറങ്ങിയിട്ടില്ല; മികച്ച പ്രതികരണവുമായി 21 ഗ്രാംസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൂപ് മേനോന്‍ നായകനാകുന്ന 21 ഗ്രാംസിന്റെ പ്രിവ്യൂ ഷോയ്ക്ക് മികച്ച പ്രതികരണം. ചിത്രം മികച്ച ത്രില്ലറാണെന്നാണ് കണ്ടവരെല്ലാം അഭിപ്രായപ്പെട്ടത്. അടുത്ത കാലത്ത് ഇങ്ങനെയൊരു സസ്‌പെന്‍സ് ത്രില്ലര്‍ ഇറങ്ങിയിട്ടില്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.

ഭൂരിഭാഗം ആളുകളും ചിത്രത്തിന്റെ ക്ലൈമാക്‌സ് മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. എന്‍ഗേജിംഗ് ആയ മികച്ച ത്രില്ലര്‍ ചിത്രമാണ് 21 ഗ്രാംസെന്ന് പ്രേക്ഷകര്‍ ഒരുപോലെ പറയുന്നു. അവതാരകനും നടനുമായ ജീവ ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ അഭിനേതാക്കള്‍ പ്രിവ്യൂ ഷോ കാണാന്‍ എത്തിയിരുന്നു.

മാര്‍ച്ച് 18നാണ് 21 ഗ്രാംസ് റിലീസ് ചെയ്യുന്നത്. ഡി.വൈ.എസ്.പി നന്ദകുമാര്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നതിന് പിന്നാലെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ് അടക്കമുള്ളവര്‍ ചിത്രത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു.

മലയാളത്തിന്റെ പ്രമുഖ താരങ്ങള്‍ക്കൊപ്പം, യുവതാരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ഫയര്‍ ബ്രാന്റ് തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും 21 ഗ്രാംസിനുണ്ട്.

ദ ഫ്രണ്ട് റോ പ്രൊഡക്ഷന്റെ ബാനറിലാണ് 21 ഗ്രാംസ് ഒരുങ്ങുന്നത്. ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്‍കുന്ന ചിത്രംകൂടിയാണിത്.

ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ‘മാലിക്’ എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്ക് അപ്പ് പ്രദീപ് രംഗന്‍, പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.


Content Highlight: 21 grams movie get excellent response

Latest Stories

We use cookies to give you the best possible experience. Learn more