|

300 റണ്‍സ് നേടും; വമ്പന്‍ പ്രസ്താവനയുമായി ശുഭ്മന്‍ ഗില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ ആവേശത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഇത്തവണ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് കിങ്‌സ് കളത്തിലിറങ്ങുന്നത്. മാര്‍ച്ച് 25ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ഗജറാത്തിന്റെ ആദ്യ മത്സരം.

2025 ഐ.പി.എല്ലിനോട് അനുബന്ധിച്ച് നടന്ന മെഗാ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍ വിട്ടയച്ച അപകടകാരിയായ ബാറ്റര്‍ ജോസ് ബട്‌ലര്‍മുതലുള്ള താരനിരയാണ് ഗുജറാത്തിനുള്ളത്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ഗില്ലിനൊപ്പം തങ്ങളുടെ രണ്ടാം കിരീടനേട്ടമാണ് ഗുജറാത്ത് ലക്ഷ്യം വെക്കുന്നത്.

ഐ.പി.എല്ലിന് മുന്നോടിയായി ഗുജറാത്ത് ക്യാപ്റ്റന്‍ സംസാരിച്ചിരുന്നു. ഇത്തവണ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയാണ് ഗുജറാത്ത് ഇറങ്ങുന്നതെന്നും ചില മത്സരങ്ങളില്‍ 300 റണ്‍സ് നേടാന്‍ സാധിക്കുമെന്നും ഗില്‍ പറഞ്ഞു.

‘ഐ.പി.എല്‍ വളരെ വേഗത്തിലാണ് മുന്നേറുന്നത്. ഇത്തവണ ചില മത്സരങ്ങളില്‍ 300 റണ്‍സ് അടിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് സാധിക്കും. കഴിഞ്ഞ വര്‍ഷം ചില വേദികളില്‍ ഗുജറാത്ത് 300 റണ്‍സിനോട് അടുത്തെത്തിയിരുന്നു. ഇംപാക്ട് പ്ലെയര്‍ നിയമം കൊണ്ട് ഒരു അധിക ബാറ്ററെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ക്ക് സാധിക്കും. അത് ഐ.പി.എല്‍ കൂടുതല്‍ ആവേശം നല്‍കും.

ഐ.പി.എല്ലില്‍ മുന്‍നിരയിലെത്താന്‍ സാധിക്കാത്ത താരങ്ങളാണ് ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെക്കുന്നതെന്നും, മത്സരങ്ങള്‍ അടുത്തടുത്ത് ഷെഡ്യൂള്‍ ചെയ്യുന്നത് എതിര്‍ ടീമുകളുമായി സംസാരിക്കാനും അത് ടീമിന് ഗുണം ചെയ്യുമെന്നും ഗില്‍ പറഞ്ഞു.

‘പലപ്പോഴും മുന്‍നിരയിലേക്ക് എത്തിപ്പെടാന്‍ കഴിയാത്ത താരങ്ങളാണ് ഐ.പി.എല്ലില്‍ മികച്ച പ്രകടനവുമായി ഞെട്ടിക്കുന്നത്. ഐ.പി.എല്ലില്‍ മത്സരങ്ങള്‍ അടുത്തടുത്താണ് ഷെഡ്യൂള്‍ ചെയ്തത്. കൂടുതല്‍ യാത്ര ചെയ്യേണ്ടതുണ്ട്.

അത് എതിര്‍ ടീമിലെ താരങ്ങളുമായി സംസാരിക്കുന്നതുള്‍പ്പെടെ ഞങ്ങള്‍ക്ക് ഗുണം ചെയ്യും. മൂന്ന്, നാല് തുടര്‍ച്ചായ വിജയങ്ങള്‍ ടീമിനും താരങ്ങള്‍ക്കും മികച്ച പ്രകടനം നടത്താനുള്ള പ്രചോദനം നല്‍കുകയും ചെയ്യുന്നു,’ ശുഭ്മന്‍ ഗില്‍ പറഞ്ഞു.

Content Highlight: 2025 IPL: Shubhman Gill Talking About Gujarat Titans

Video Stories