|

കൊല്‍ക്കത്തയുടെ തോല്‍വിയുടെ കാരണമത്; തുറന്ന് പറഞ്ഞ് റോബിന്‍ ഉത്തപ്പയും റെയ്‌നയും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഏഴ് വിക്കറ്റിനാണ് ആര്‍.സി.ബി സ്വന്തമാക്കിയത്. എതിരാളികളുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് റോയല്‍സ് തങ്ങളുടെ ആദ്യ വിജയം നേടിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം 22 പന്ത് ബാക്കി നില്‍ക്കെ ആര്‍.സി.ബി മറികടക്കുകയായിരുന്നു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായിരുന്നു.

നാല് റണ്‍സുമായി നില്‍ക്കവെ ജോഷ് ഹെയ്സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത്. 31 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 56 റണ്‍സാണ് താരം നേടിയത്.

ഇപ്പോള്‍ കൊല്‍ക്കത്തയുടെ തോല്‍വിയുടെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയും സുരോഷ് റെയ്‌നയും. കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെയുടെ വിക്കറ്റാണ് നിര്‍ണായകമായെതെന്നും ആര്‍.സി.ബിക്കെതിരെ ഉയര്‍ന്ന റണ്‍സ് നേടാന്‍ സാധിക്കാത്തത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായെന്നും ഉത്തപ്പ പറഞ്ഞു. മാത്രമല്ല വിക്കറ്റുകള്‍ നഷ്ടമായത് ടീമിന് വെല്ലുവിളിയായെന്ന് റെയ്‌നയും പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

‘അജിന്‍ക്യാ രഹാനെയുടെ വിക്കറ്റ് മത്സരത്തിലെ വഴിത്തിരിവായിരുന്നു, രണ്ട് പുതിയ ബാറ്റര്‍മാരും സമ്മര്‍ദത്തിലായിരുന്നു. ആര്‍.സി.ബിയെ വെല്ലുവിളിക്കാന്‍ കെ.കെ.ആറിന് 220 റണ്‍സ് ആവശ്യമായിരുന്നു, പതിവ് വിക്കറ്റുകള്‍ വീഴുന്നത് അവരെ സമ്മര്‍ദത്തിലാക്കി,’ ഉത്തപ്പ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

സുരേഷ് റെയ്നയും സമാനമായ അഭിപ്രായം പങ്കുവെച്ചു.

‘അജിങ്ക്യ രഹാനെ പുറത്തായതിനുശേഷം കെ.കെ.ആറിന് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. വിക്കറ്റുകള്‍ വീണതോടെ കൊല്‍ക്കത്ത മത്സരത്തില്‍ നിന്ന് പുറത്തായി,’ അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ വിരാട് കോഹ്‌ലിയും ഫില്‍ സാള്‍ട്ടുമാണ്. സാള്‍ട്ട് 31 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 56 റണ്‍സാണ് നേടിയത്. വിരാട് 36 പന്തില്‍ പുറത്താകാതെ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 59 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ ഇരുവര്‍ക്കും പുറമെ ക്യാപ്റ്റന്‍ രചത് പാടിദാര്‍ 34 റണ്‍സ് നേടി മികവ് പുലര്‍ത്തിയിരുന്നു.കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

അഞ്ചാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയെയും കൊല്‍ക്കത്ത ബാറ്റര്‍മാര്‍ തല്ലിയൊതുക്കി. 15 റണ്‍സാണ് താരം വിട്ടുകൊടുത്തത്. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മാര്‍ച്ച് 28നാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ചെപ്പോക്കില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സാണ് എതിരാളികള്‍.

Content Highlight: 2025 IPL: Robin Uthappa And Suresh Raina Talking About KKR Lose Against RCB

Latest Stories

Video Stories