ആരാധകരെ ആവേശത്തിലാക്കി ഐ.പി.എല്ലിന്റെ പുതിയ അപ്‌ഡേറ്റ്; മെഗാ ലേലം നവംബറില്‍, 1574 കളിക്കാര്‍ സൈന്‍ അപ് ചെയ്തു
Sports News
ആരാധകരെ ആവേശത്തിലാക്കി ഐ.പി.എല്ലിന്റെ പുതിയ അപ്‌ഡേറ്റ്; മെഗാ ലേലം നവംബറില്‍, 1574 കളിക്കാര്‍ സൈന്‍ അപ് ചെയ്തു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th November 2024, 1:36 pm

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ഐ.പി.എല്ലിന്റെ 18ാം പതിപ്പിനാണ്. 2025 ഐ.പി.എല്ലിന് മുന്നോടിയായി എല്ലാ ഫ്രാഞ്ചൈസികളും തങ്ങളുടെ നിലനിര്‍ത്തല്‍ പട്ടിക പുറത്ത് വിട്ടിരുന്നു.ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന മെഗാ ലേലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

2025  ഐ.പി.എല്‍ മെഗാ ലേലത്തിന്റെ വിവരങ്ങള്‍

നവംബര്‍ 24- 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ചാണ് മെഗാ ലേലം നടക്കുക. നവംബര്‍ 4ന് രജിസ്‌ട്രേഷന്‍ ഔദ്യോഗികമായി അവസാനിച്ചതിന് ശേഷം 1574 കളിക്കാര്‍ ഇവന്റിനായി സൈന്‍ അപ്പ് ചെയ്തു. ഇതില്‍ 1165 പേര്‍ ഇന്ത്യന്‍ താരങ്ങളും 409 പേര്‍ വിദേശ താരങ്ങളുമാണ്.

ഇതില്‍ 320 ക്യാപ്പ്ഡ് കളിക്കാരും 1,224 അണ്‍ക്യാപ്പ്ഡ് കളിക്കാരും അസോസിയേറ്റ് നേഷന്‍സില്‍ നിന്നുള്ള 30 പേരുമാണ്. 320 ക്യാപ്പ്ഡ് താരങ്ങളില്‍ 48 പേര്‍ ഇന്ത്യക്കാരും ബാക്കി 272 പേര്‍ വിദേശ താരങ്ങളുമാണ്.

അണ്‍ക്യാപ്പ്ഡ് കളിക്കാരില്‍ മുന്‍ ഐ.പി.എല്‍ സീസണുകളുടെ ഭാഗമായിരുന്ന ഇന്ത്യക്കാര്‍ 152 പേരുണ്ട്. മൂന്ന് കളിക്കാര്‍ മുന്‍ ഐ.പി.എല്‍ സീസണുകളുടെ ഭാഗമായ അന്താരാഷ്ട്ര താരങ്ങളാണ്. 104 കളിക്കാര്‍ അണ്‍കാപ്പ്ഡ് താരങ്ങളാണ്. 965 പേര്‍ ഇതുവരെ ഐ.പി.എല്‍ കളിക്കാത്ത ഇന്ത്യന്‍ താരങ്ങളാണ്.

രണ്ട് കോടി അടിസ്ഥാന വിലയുള്ള ഇന്ത്യന്‍ താരങ്ങള്‍

റിഷബ് പന്ത്, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, വെങ്കിടേഷ് അയ്യര്‍, ആവേശ് ഖാന്‍, ഇഷാന്‍ കിഷന്‍, മുകേഷ് കുമാര്‍, ഭുവനേശ്വര്‍ കുമാര്‍, പ്രശസീത് കൃഷ്ണ, ടി. നടരാജന്‍, ദേവദത്ത് പടിക്കല്‍, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

409 വിദേശ താരങ്ങളുടെ രാജ്യാടിസ്ഥാനത്തിലുള്ള എണ്ണം

സൗത്ത് ആഫ്രിക്ക – 91

ഓസ്ട്രേലിയ – 76

ഇംഗ്ലണ്ട് – 52

ന്യൂസിലാന്‍ഡ് – 39

വെസ്റ്റ് ഇന്‍ഡീസ് – 33

ശ്രീലങ്ക – 29

അഫ്ഗാനിസ്ഥാന്‍ – 29

ബംഗ്ലാദേശ് – 13

യു.എസ്.എ – 10

അയര്‍ലാന്‍ഡ് – 9

സിംബാബ്വെ 8

കാനഡ – 4

സ്‌കോട്ട്ലന്‍ഡ് – 2

യു.എ.ഇ – 1

ഇറ്റലി – 1

 

Content Highlight: 2025 IPL Mega Auction New Update