|

'മിന്നല്‍ മാന്‍', ഈ മനുഷ്യന്‍ വീണ്ടും വീണ്ടും അമ്പരപ്പിക്കുന്നു; നേട്ടങ്ങളേക്കാള്‍ മുകളില്‍ ഒരേയൊരു 'തല'

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ പോരാട്ടം ചെന്നൈയുടെ തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്.

നിലവില്‍ മത്സരത്തില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സാണ് ആര്‍സി.ബി നേടിയത്. ആര്‍സി.ബിക്ക് മികച്ച തുടക്കം നല്‍കിയ ഫില്‍ സാള്‍ട്ടിനെ മിന്നല്‍ സ്റ്റംപിങ്ങിലൂടെ വീഴ്ത്തിയത് ധോണിയായിരുന്നു. നൂര്‍ അഹമ്മദിന്റെ പന്തിലാണ് സാള്‍ട്ട് മടങ്ങേണ്ടി വന്നത്. 16 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 32 റണ്‍സായിരുന്നു സാള്‍ട്ട് നേടിയത്.

അതേസമയം പ്രായം 43 കടന്ന ഒരു ‘യുവ’ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധോണിയുടെ മായാജാലത്തിന് മുന്നില്‍ വീണ്ടും അമ്പരക്കുകയാണ് ആരാധകര്‍. സെക്കന്റുകളെ കീറി മുറിച്ചാണ് ധോണി സാള്‍ട്ടിന്റെ കുറ്റി തെറിപ്പിച്ചത്. ആദ്യ മത്സരത്തില്‍ മുംബൈ നായകനായ സൂര്യകുമാര്‍ യാദവിനേയും ഞൊടിയിടയില്‍ സ്റ്റംപിങ്ങിലൂടെ ധോണി പുറത്താക്കിയരുന്നു. ഇപ്പോള്‍ സൂപ്പര്‍ താരം ധോണി വിക്കറ്റ് കീപ്പിങ്ങില്‍ ഒരു കര്‍പ്പന്‍ നേട്ടവും കെയ്യുകയാണ്.

ഐ.പി.എല്ലില്‍ എതിര്‍ ടീമിനെതിരെ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് നടത്തുന്ന മൂന്നാമത്തെ താരമാകാനാണ് ധോണിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ദിനേശ് കാര്‍ത്തിക്കാണ് മുന്നിലെങ്കിലും രണ്ടാമതും മൂന്നാമതും ധോണിയാണ്. കൊല്‍ക്കത്തയ്‌ക്കെതിരെയാണ് ധോണി ഏറ്റവും കൂടുതല്‍ സ്റ്റംപിങ് നടത്തിയത്.

ഐ.പി.എല്ലില്‍ എതിര്‍ ടീമിനെതിരെ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് നടത്തുന്ന താരം, സ്റ്റംപിങ്, എതിരാളി

ദിനേശ് കാര്‍ത്തിക് – 12 – രാജസ്ഥാന്‍

എം.എസ്. ധോണി – 9 – കൊല്‍ക്കത്ത

എം.എസ്. ധോണി – 8 – ബെംഗളൂരു

എം.എസ്. ധോണി – 7 – ദല്‍ഹി

മത്സരത്തില്‍ സാള്‍ട്ടിന് പിറകെ വന്ന മലയാളി താരം ദേവ്ദത് പടിക്കല്‍ 14 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 27 റണ്‍സ് നേടി ആര്‍. അശ്വിന്റെ ഇരായി കൂടാരം കയറി. 30 പന്തില്‍ 31 റണ്‍സ് നേടി വിരാട് നൂര്‍ അഹമ്മദിന് കീഴ്‌പ്പെടുകയും ചെയ്തു. നിലവില്‍ ക്യാപ്റ്റന്‍ രജത് പാടിദാറും (21)* ലിയാം ലിവിങ്സ്റ്റനുമാണ് (1)* ക്രീസിലുള്ളത്.

വിരാട് കോഹലി, ഫിലിപ് സാള്‍ട്ട്, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

രചിന്‍ രവീന്ദ്ര, ഋുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാഠി, ദീപക് ഹൂഡ, സാം കറന്‍, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, നൂര്‍ അഹമ്മദ്, മതീശ പതിരാന, ഖലീല്‍ അഹമ്മദ്

Content Highlight: 2025 IPL:  M.S Dhoni  sets record by stumping Phil Salt with lightning strike