ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ഐ.പി.എല്ലിന്റെ പുതിയ പതിപ്പിനാണ്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.
ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ കഴിയുന്ന പിച്ചില്‍ ആരാധകര്‍ ഇരു ടീമുകളുടേയും വെടിക്കെട്ട് പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്റിന്റൈ ആദ്യ മത്സരത്തില്‍ തന്നെ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
കഴിഞ്ഞ ദിവസം (വെള്ളി) ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. പുതിയ വെതര്‍ ഫോര്‍കാസ്റ്റ് പറയുന്നതനുസരിച്ച് മത്സര ദിവസം വൈകിട്ട് 50 മുതല്‍ 70 ശതമാനം മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
വൈകിട്ട ഏഴ് മണിയോടെ ചെറിയ മഴ പെയ്യുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഐ.പി.എല്ലിന്റെ ഉദ്ഘാടന ചടങ്ങുകളും മറ്റും മഴയിലാകുമോ എന്ന ആശങ്കയും നിലവിലുണ്ട്. കഴിഞ്ഞ ദിവസം മഴ കാരണം ഈഡന്‍ ഗാര്‍ഡന്‍സിലെ ഗ്രൗണ്ടില്‍ വെള്ളക്കെട്ട് ഉണ്ടായിരുന്നു.
Content Highlight: 2025 IPL: Chances Of Rain Fall In Opening Match In IPL