| Tuesday, 24th December 2024, 7:17 pm

വിവാദങ്ങള്‍ക്കൊടുവില്‍ ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ പുറത്ത് വിട്ടു; ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍

സ്പോര്‍ട്സ് ഡെസ്‌ക്

2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ഷെഡ്യൂള്‍ പുറത്ത് വിട്ടു. ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതോടെ ഏറെ വിവാദങ്ങളും ഉണ്ടായിരുന്നു.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് രീതിയില്‍ ദുബായിലാണ് ഷെഡ്യൂള്‍ ചെയ്തത്. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് പറഞ്ഞതോടെ വേദിയുടെ കാര്യത്തില്‍ ഇരുവരും വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു.

കറാച്ചി, ലോഹോര്‍, റാവല്‍പിണ്ടി, ദുബായ് എന്നീ വേദികളിലായിട്ടാണ് ചാമ്പ്യന്‍സ് ട്രോഫി. 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തത്. ആദ്യമത്സരത്തില്‍ കറാച്ചിയില്‍ വെച്ച് പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടും. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള മത്സരം ദുബായില്‍ നടക്കും.

അതേസമയം സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ റിസര്‍വ് ചെയ്തിരിക്കുന്നത് ലാഹോറിലും ദുബായിലുമാണ്. ഇന്ത്യ സെമിയില്‍ പ്രവേശിച്ചാല്‍ ദുബായിലും ഇന്ത്യ പുറത്തായാല്‍ മത്സരങ്ങള്‍ ലാഹോറിലുമാണ് നടക്കുക.

എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് ടൂര്‍ണമെന്റ് നടക്കുക

ഇന്ത്യ

ന്യൂസിലാന്‍ഡ്

പാകിസ്ഥാന്‍

ബംഗ്ലാദേശ്

ബി

സൗത്ത് ആഫ്രിക്ക

ഓസ്‌ട്രേലിയ

അഫ്ഗാനിസ്ഥാന്‍

ഇംഗ്ലണ്ട്

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍, വേദി, തിയ്യതി എന്ന ക്രമത്തില്‍

ബംഗ്ലാദേശ് VS ഇന്ത്യ – ദുബായ് – 2025 ഫെബ്രുവരി 20, വ്യാഴം

പാകിസ്ഥാന്‍ VS ഇന്ത്യ – ദുബായ് – 2025 ഫെബ്രുവരി 23, ഞായര്‍

ന്യൂസിലാന്‍ VS ഇന്ത്യ – ദുബായ് – 2025 മാര്‍ച്ച് 2, ഞായര്‍

Content Highlight: 2025 Champions Trophy Fixture

We use cookies to give you the best possible experience. Learn more