ആദ്യ മത്സരം കലക്കാന്‍ ഇന്ത്യ; ടോസ് നേടി ന്യൂസിലാന്‍ഡ്
Sports News
ആദ്യ മത്സരം കലക്കാന്‍ ഇന്ത്യ; ടോസ് നേടി ന്യൂസിലാന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th October 2024, 7:53 pm

2024 വിമണ്‍സ് ടി-20യില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. ആദ്യ മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യയെ നയിക്കുന്നത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ്.

ഇതുവരെ ഐ.സി.സിയുടെ ഒറ്റ കിരീടം പോലും നേടാന്‍ സാധിച്ചിട്ടില്ല എന്ന ചീത്തപ്പേര് മാറ്റിയെടുക്കാന്‍ തന്നെയാണ് ഹര്‍മനും സംഘവും കളത്തില്‍ ഇറങ്ങുന്നത്. പല തവണ ഫൈനലിലെത്തിയെങ്കിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 2020ല്‍ നടന്ന ടി-20 ലോകകപ്പിലായിരുന്നു ഇന്ത്യന്‍ വനിതകള്‍ ഇതിന് മുമ്പ് കലാശപ്പോരാട്ടത്തില്‍ കണ്ണീരണിഞ്ഞത്. അന്ന് ഇന്ത്യയെ തോല്‍പിച്ചത് ഓസ്‌ട്രേലിയയായിരുന്നു.

എന്നാല്‍ ശക്തരായ ന്യൂസിലാന്‍ഡിനെതിരെ 2024 ലോകകപ്പിലെ ആദ്യ മത്സരം വിജയിച്ച് തുടങ്ങാന്‍ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. ആശ ശോഭനയടക്കമുള്ള മികച്ച ബോളിങ് യൂണിറ്റിന്റെ പിന്തുണയോടെ ഇന്ത്യ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാര്‍കര്‍, ശ്രേയാങ്ക പാട്ടീല്‍, ആശ ശോഭന, രേണുക സിങ്

ന്യൂസിലാന്‍ പ്ലെയിങ് ഇലവന്‍

സുസി ബാറ്റ്‌സ്, ജോര്‍ജിയ പ്ലിമ്മര്‍, അമേലിയ കെര്‍, സോഫി ഡിവൈന്‍ (ക്യാപ്റ്റന്‍), ബ്രൂക്ക് ഹാലിഡെ, മാഡി ഗ്രീന്‍, ഇസി ഗെയ്‌സ് (വിക്കറ്റ് കീപ്പര്‍), ജെസ് കെര്‍, റോസ് മേരി മെയ്ര്, ലീ ടുഹുഹു, ഈഡന്‍ കാര്‍സന്‍

 

Content Highlight: 2024 Women’s T-20 India VS New Zealand Update