| Friday, 23rd February 2024, 12:20 pm

ദേ ഒരു വേള്‍ഡ് കപ്പല്ലെ ആ വരുന്നത്, എണ്ണിക്കോ ഇനി 100 ദിവസം വൈറലായി; 'ഔട്ട് ഓഫ് ദി വേള്‍ഡ്' ടി-20 പ്രൊമോഷന്‍ വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.സി.സി ടി-20 ലോകകപ്പ് ജൂണ്‍ ഒമ്പതിന് വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുകയാണ്. 100 ദിവസം കൗണ്ട് ഡൗണ്‍ ഇട്ടുകൊണ്ട് ഐ.സി.സി ലോകകപ്പിന്റെ പ്രൊമോഷന്‍ വീഡിയോ ഇറക്കിയിരിക്കുകയാണ്. ‘ഔട്ട് ഓഫ് ദിസ് വേള്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന വീഡിയോയില്‍ ടി-20 സൂപ്പര്‍താരങ്ങളായ ക്വിന്റണ്‍ ഡി കോക്ക്, കീറോണ്‍ പൊള്ളാഡ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഷഹീന്‍ അഫ്രീദി, ശുഭ്മാന്‍ ഗില്‍ എന്നീ താരങ്ങളും ഉണ്ട്.

ടി-20 ലോകകപ്പ് വേദിയാവുന്ന വിവിധ ലൊക്കേഷനുകള്‍ ഈ വീഡിയോ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ജൂണ്‍ ഒന്ന് മുതല്‍ ജൂണ്‍ 29 വരെ ലോകകപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആന്റിഗ്വ, ബാര്‍ബഡോസ്, ഗയാന, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.

ജൂണ്‍ ഒമ്പതിനാണ് ലോക ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ സൂപ്പര്‍ പോരാട്ടം. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരം.

മെന്‍ ഇന്‍ ബ്ലൂ ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെ അവരുടെ ആദ്യ മാച്ച് കളിക്കും. പിന്നീട് പാകിസ്ഥാന്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് (ജൂണ്‍ 12), കാനഡ (ജൂണ്‍ 15) എന്നിവരുമായി കൊമ്പുകോര്‍ക്കും.

മെഗാ ഇവന്റില്‍ പങ്കെടുക്കുന്ന മൊത്തം 20 ടീമുകളെ അഞ്ച് വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടം അവസാനിച്ചതിന് ശേഷം, ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ സൂപ്പര്‍ എയ്റ്റ് ഘട്ടത്തിലേക്ക് യോഗ്യത നേടും, അവിടെ അവരെ നാല് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി വിഭജിക്കും.

സൂപ്പര്‍ എയ്റ്റിലെ ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ ജൂണ്‍ 26, 27 തീയതികളില്‍ നടക്കുന്ന സെമിഫൈനലിലേക്ക് യോഗ്യത നേടും, രണ്ട് സെമിയിലെയും വിജയികള്‍ ജൂണ്‍ 29 ന് ബാര്‍ബഡോസില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.

Content highlight: 2024 T-20 World Cup Promotion video ‘Out of the World’ is Viral

We use cookies to give you the best possible experience. Learn more