ന്യൂദൽഹി: 2024ൽ ഇന്ത്യയിൽ വർഗീയ കലാപങ്ങൾ 84% വർധിച്ചതായി റിപ്പോർട്ട്. മുസ്‌ലിം ജനവിഭാഗമാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾക്ക് ഇരയായതെന്നും റിപ്പോർട്ട് പറയുന്നു. സെൻ്റർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആൻഡ് സെക്യുലറിസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് വിവരങ്ങൾ പറയുന്നത്.
‘ Hegemony and Demolitions: The Tale of Communal Riots in India in 2024 ‘ എന്ന തലക്കെട്ടോടെ പുറത്ത് വിട്ട റിപ്പോർട്ട്, കഴിഞ്ഞ വർഷം ഇന്ത്യയിൽ 59 വർഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി വെളിപ്പെടുത്തി.
‘ Hegemony and Demolitions: The Tale of Communal Riots in India in 2024 ‘ എന്ന തലക്കെട്ടോടെ പുറത്ത് വിട്ട റിപ്പോർട്ട്, കഴിഞ്ഞ വർഷം ഇന്ത്യയിൽ 59 വർഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി വെളിപ്പെടുത്തി. 2023 നെ അപേക്ഷിച്ച് ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഈ സംഭവങ്ങളിൽ ആകെ 13 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ പത്ത് പേരും മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരാണ്.മരണപ്പെട്ട മൂന്ന് പേർ ഹിന്ദു സമുദായത്തിൽപ്പെട്ടവരുമാണ്. സംസ്ഥാനത്ത് നടന്ന 59 കലാപങ്ങളിൽ 12 എണ്ണവും നടന്നത് മഹാരാഷ്ട്രയിലാണ്. ഉത്തർപ്രദേശിലും ബീഹാറിലും ഏഴെണ്ണം വീതവും റിപ്പോർട്ട് ചെയ്തു.
വർഗീയ കലാപങ്ങളുടെ എണ്ണത്തിലുണ്ടായ ഈ വർധനവ്, വർഗീയ സംഘർഷങ്ങളില്ലാത്തതും സാമുദായിക സൗഹാർദം കാത്തുസൂക്ഷിക്കുന്നതുമായതിനാൽ ഇന്ത്യ വർഗീയ കലാപങ്ങളിൽ നിന്ന് മുക്തമാണെന്ന രാജ്യത്തിന്റെ വിവരണത്തെ നിരാകരിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് അനുസരിച്ച്, 59 കലാപങ്ങളിൽ 26 എണ്ണവും പ്രധാനമായും മതപരമായ ഉത്സവങ്ങളിലും ഘോഷയാത്രകൾക്കിടയിലുമാണ് ഉണ്ടായിരിക്കുന്നത്. മതപരമായ ആഘോഷങ്ങൾ വർഗീയ സംഘർഷങ്ങൾക്കും രാഷ്ട്രീയ സംഘട്ടനത്തിനും ഇന്ധനമായി ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ജനുവരിയിൽ അയോധ്യയിലെ രാം മന്ദിറിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിനിടെ നാല് കലാപങ്ങളും ഫെബ്രുവരിയിൽ സരസ്വതി പൂജാ വിഗ്രഹ നിമജ്ജന വേളയിൽ ഏഴും ഗണേശോത്സവങ്ങളിൽ നാല്, ബക്രീദ് സമയത്ത് രണ്ട് കലാപങ്ങളും ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ ആരാധനാലയങ്ങളുടെ അവകാശ തർക്കങ്ങൾ സംബന്ധിച്ചും ആറ് വർഗീയ കലാപങ്ങൾ ഉണ്ടായി. ഇതിൽ പ്രധാനമായും മുസ്‌ലിം പള്ളികളും ദർഗകളും നിയമവിരുദ്ധമാണെന്നും അല്ലെങ്കിൽ അവ ഹിന്ദു ആരാധനാലയങ്ങളിൽ നിർമിച്ചതാണെന്നും ഭരണകൂടവും വലതുപക്ഷ ഗ്രൂപ്പുകളും ഉന്നയിച്ചത് മൂലം ഉണ്ടായതാണ്. ആരാധനാലയങ്ങൾ അവഹേളിച്ചതിൻ്റെ പേരിൽ അഞ്ച് വർഗീയ കലാപങ്ങൾ നടന്നു.
59 വർഗീയ കലാപങ്ങളിൽ 49 എണ്ണവും നടന്നത് ബി.ജെ.പി ഒറ്റയ്ക്കോ മറ്റ് പാർട്ടികളുമായി സഖ്യത്തിലോ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്
59 വർഗീയ കലാപങ്ങളിൽ 49 എണ്ണവും നടന്നത് ബി.ജെ.പി ഒറ്റയ്ക്കോ മറ്റ് പാർട്ടികളുമായി സഖ്യത്തിലോ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏഴും തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാളിൽ മൂന്ന് കലാപങ്ങളും നടന്നു.
ഗ്രാമപ്രദേശങ്ങളിൽ വർഗീയ കലാപങ്ങൾ വർധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഒരു ദശാബ്ദം മുമ്പ് വരെ വർഗീയ കലാപങ്ങൾ കൂടുതലും നടന്നത് നഗരപ്രദേശങ്ങളിലായിരുന്നു. എന്നാൽ 2024 ലെ പോലെ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ, വർഗീയ കലാപങ്ങൾ ഗ്രാമപ്രദേശങ്ങളിലേക്കും ചെറു പട്ടണങ്ങളിലേക്കും വ്യാപിച്ചു.
കലാപത്തിന് പുറമേ, 2024ൽ 13 ആൾക്കൂട്ട ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് 11 മരണങ്ങൾക്ക് കാരണമായി. കൊല്ലപ്പെട്ടവരിൽ ഒമ്പത് പേരും മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരായിരുന്നു.
Content Highlight: 2024 Saw 84% Rise in Communal Riots, Religious Festivals Were Main Trigger: CSSS Report