| Tuesday, 20th February 2024, 11:00 am

സഞ്ജുവിന് പോലും രക്ഷിക്കാന്‍ കഴിഞ്ഞില്ല, കേരളം പുറത്ത്; 2024 രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പുകള്‍ തയ്യാറായി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര ലീഗാണ് രഞ്ജി ട്രോഫി. 2024 രഞ്ജി ട്രോഫി അതിന്റെ അവസാന ഭാഗത്തോട് അടുക്കുകയാണ്. നിലവില്‍ രഞ്ജി ട്രോഫിയിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പുകള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.

എട്ട് ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളില്‍ നാല് ടീമും തുടര്‍ച്ചയായ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ ആണ് കളിക്കുന്നത്. സൗരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, മധ്യപ്രദേശ് എന്നിവരാണ് അവര്‍. എന്നാല്‍ മറുവശത്ത് സായി കിഷോറിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ആറ് സീസണുകള്‍ക്ക് ശേഷം ആദ്യമായാണ് നോകൗട്ടിലേക്ക് യോഗ്യത നേടിയത്. ഇതോടെ രഞ്ജി ട്രോഫിയില്‍ നിന്നും നോക്കൗട്ടില്‍ പ്രവേശിക്കാനാവാതെ കേരളം പുറത്തായിരിക്കുകയാണ്. ഗ്രൂപ്പ് ബിയില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും ഒരു സമനിലയുമായി വെറും 17 പോയിന്റ് മാത്രമാണ് കേരളത്തിന് നേടാന്‍ സാധിച്ചത്.

എ ഗ്രൂപ്പില്‍ നിന്നുള്ള ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍

ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനം നേടിയാണ് വിദര്‍ഭ ക്വാര്‍ട്ടറിലേക്ക് കടന്നത്. ഏഴു കളികളില്‍ അഞ്ച് മത്സരം ജയിച്ചപ്പോള്‍ 33 പോയിന്റുകളാണ് ടീം നേടിയത്. സൗരാഷ്ട്രയ്ക്കെതിരെ 238 റണ്‍സിനായിരുന്നു അവരുടെ ഏക തോല്‍വി.

ഹരിയാനയ്ക്കെതിരായ നാല് വിക്കറ്റ് തോല്‍വി ഒഴികെ, ഗ്രൂപ്പ് ഘട്ടത്തില്‍ സൗരാഷ്ട്ര 29 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. അവര്‍ ഏഴു മത്സരങ്ങളില്‍ നാലെണ്ണം ജയിക്കുകയും അവസാന മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ സമനില വഴങ്ങുകയും ചെയ്തു.

ബി ഗ്രൂപ്പില്‍ നിന്നുള്ള ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍

അഞ്ച് വിജയവുമായാണ് മുംബൈ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ഏഴ് മത്സരത്തില്‍ നിന്ന് 37 പോയിന്റ് നേടിയ മുംബൈ ഉത്തര്‍പ്രദേശിനെതിരെ ഒരു മത്സരം ഉപേക്ഷിക്കുകയായിരുന്നു. മറുവശത്ത്, മൂന്ന് വിജയങ്ങളുടെയും മൂന്ന് സമനിലകളുടെയും സഹായത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് നോക്കൗട്ടിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമായി ആന്ധ്ര മാറി. കേരളത്തിനോടുള്ള അവസാന മത്സരത്തിലും സമനില വഴങ്ങിയതോടെ സഞ്ജുവിന്റെ കേരളത്തിന് ഈ സീസണിലും രഞ്ജി ട്രോഫി സ്വപ്‌നം നഷ്ടമായിരുക്കുകയാണ്.

ഗ്രൂപ്പ് സിയില്‍ നിന്നുള്ള ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍

ഗ്രൂപ്പ് സിയില്‍ 28 പോയിന്റോടെ തമിഴ്‌നാട് ഒന്നാമത് എത്തിയപ്പോള്‍ കര്‍ണാടക 27 പോയിന്റ് സ്വന്തമാക്കി യോഗ്യത നേടി. എന്നാല്‍ നാല് കളികള്‍ വിജയിച്ചിട്ടും നോക്കൗട്ടില്‍ ഇടം നേടുന്നതില്‍ ഗുജറാത്തിന് പരാജയപ്പെടുകയായിരുന്നു. 25 പോയിന്റാണ് ഗുജറാത്തിനുള്ളത്.

ഡി ഗ്രൂപ്പില്‍ നിന്നുള്ള ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍

മധ്യപ്രദേശ് അവരുടെ ഗ്രൂപ്പില്‍ 32 പോയിന്റുമായി ക്വാര്‍ട്ടറിലെത്തി. ഏഴ് മത്സരത്തില്‍ നിന്ന് നാല് വിജയം സ്വന്തമാക്കിയാണ് മ്ധ്യപ്രദേശിന്റെ കുതിപ്പ്. 24 പോയിന്റുമായി ബറോഡയാണ് ക്വാര്‍ട്ടറിലെത്തിയ രണ്ടാമത്തെ ടീം. മൂന്ന് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമാണ് ബറോഡ ഏറ്റു വാങ്ങിയത്. എന്നാല്‍

Content Highlight: 2024 Ranji Trophy Quarter Final Lineups are ready

We use cookies to give you the best possible experience. Learn more