2024 ഐ.പി.എല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഡിസംബര്‍ 19ന് മിനി താര ലേലം നടക്കാന്‍ ഇരിക്കുകയാണ്. ദുബായില്‍ വെച്ചാണ് വമ്പന്‍ താര ലേലം നടക്കുക. അതിനു മുന്നേ തന്നെ പല വമ്പന്‍ ടീമുകളും താരങ്ങളെ നിലനിര്‍ത്തുകയും റിലീസ് ചെയ്യുകയും ട്രേഡ് ചെയ്യുകയും ഉണ്ടായിരുന്നു.
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 2.30നാണ് താരലേലം തുടങ്ങുന്നത്. ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ മുഴുവന്‍ പട്ടികയും നേരത്തെ പുറത്തുവിട്ടിരുന്നു.
333 താരങ്ങളാണ് പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ 214 താരങ്ങള്‍ ഇന്ത്യയില്‍ നിന്നുമുണ്ട്. 119 ഓവര്‍സീസ് താരങ്ങളാണ്. 215 അണ്‍ ക്യാപ്പ്ഡ് താരങ്ങളും 116 ക്യാപ്പ്ഡ് താരങ്ങളും രണ്ട് അസോസിയേറ്റഡ് നേഷന്‍ താരങ്ങളും പട്ടികയിലുണ്ട്.
രണ്ടുതവണ ഐ.പി.എല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് ഏറ്റവും കൂടുതല്‍ സ്ലോട്ടുകള്‍ ഉള്ളത്. 12 സ്ലോട്ടുകള്‍ ആയാണ് ടീം ലേലത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍ 2022 ആയി ഐ.പി. എല്ലില്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് ആണ് ഏറ്റവും കൂടുതല്‍ പണവുമായി വമ്പന്‍ സ്രാവുകളെ ടീമില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത് 38.15 കോടി രൂപയാണ് അവരുടെ പേഴ്‌സില്‍ ഉള്ളത്.
ഇത്തവണ താര ലേലത്തില്‍ മിക്ക ടീമുകളും ലക്ഷ്യമിടുന്ന താരങ്ങള്‍ ഇവരായിരിക്കും.
ഷാരൂഖ് ഖാന്‍ (അടിസ്ഥാന വില: 40 ലക്ഷം രൂപ) …
മിച്ചല്‍ സ്റ്റാര്‍ക്ക് (അടിസ്ഥാന വില: ?2 കോടി) …
രചിന്‍ രവീന്ദ്ര (അടിസ്ഥാന വില: ?50 ലക്ഷം) …
ഹര്‍ഷല്‍ പട്ടേല്‍ (അടിസ്ഥാന വില: ? 2 കോടി) …
വനിന്ദു ഹസരംഗ (അടിസ്ഥാന വില: ?1.5 കോടി)
നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഫാസ്റ്റ് ബൗളര്‍ ആയ ഷര്‍ദുല്‍ താക്കൂറിനെ വിട്ടുകൊടുത്തതോടെ ഒരു സ്റ്റാര്‍ പേസ് ബൗളറെ ലക്ഷ്യമിടും. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവരെ റാഞ്ചാന്‍ ആയിരിക്കും ചെന്നൈ പദ്ധതിയിടുന്നത്.
2022 ഐ.പി.എല്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ കരുത്തരായ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരെയും ലക്ഷ്യമിടും. ന്യൂസിലാന്‍ഡ് യുവതാരം രചിന്‍ രവീന്ദ്രയെയും, ഡാരില്‍ മിച്ചല്‍, റഹ്മത്തുള്ള ഒമര്‍സി, ഷര്‍ദുല്‍ താക്കൂര്‍ എന്നിവരെ റാഞ്ചാന്‍ ആയിരിക്കും ഗുജറാത്തിന്റെ ശ്രമം.
കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്ത ടീമായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്. നിലവില്‍ 28.95 കോടി കൈയിലുള്ള ഡല്‍ഹി മികച്ച താരങ്ങള്‍ക്ക് വേണ്ടി ശ്രമിക്കും. സമീര്‍ റിസ്വി, സ്വാസ്തിക് ചികര, അശുതോഷ് ശര്‍മ, അഭിമന്യു സിങ് തുടങ്ങിയ താരങ്ങളെ ടീം ലക്ഷ്യമിടും.
നിലവില്‍ 14 കോടി രൂപ അക്കൗണ്ടിലുള്ള രാജസ്ഥാന്‍ റോയല്‍സിന് ബാറ്റര്‍മാരെയും ബൗളര്‍മാരെയും ആവശ്യമുണ്ട്.
ആവേശകരമായ ഐ.പി.എല്‍ താര ലേലത്തില്‍ ആദ്യ നമ്പറില്‍ സെറ്റ് ചെയ്ത താരങ്ങളില്‍ ഒന്നാമത് ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക് ആണ്. രണ്ടാമത് ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് മൂന്നാമത് ഇന്ത്യയുടെ കരുണ്‍ നായര്‍ നാലാമത് ഇന്ത്യയുടെ മനീഷ് പാണ്ഡ എന്നിങ്ങനെയാണ് ക്രമം.
content highlights: 2024 IPL Star Auction Today; Ready to own the giants