2024 ഐ.പി.എല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഡിസംബര്‍ 19ന് താര ലേലം നടക്കാന്‍ ഇരിക്കുകയാണ്. ദുബായില്‍ വെച്ചാണ് വമ്പന്‍ താര ലേലം നടക്കുക. അതിനു മുന്നേ തന്നെ പല വമ്പന്‍ ടീമുകളും താരങ്ങളെ നിലനിര്‍ത്തുകയും റിലീസ് ചെയ്യുകയും ട്രേഡ് ചെയ്യുകയും ഉണ്ടായിരുന്നു.
ഇന്ത്യന്‍ സമയം ഉച്ചക്ക് 2.30ന് ആണ് താരലേലം തുടങ്ങുന്നത്. ഇതിനോടകം ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ മുഴുവന്‍ പട്ടികയും പുറത്തുവിട്ടിരിക്കുകയാണ്.
333 താരങ്ങളാണ് പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ 214 താരങ്ങള്‍ ഇന്ത്യയില്‍ നിന്നുമുണ്ട്. 119 ഓവര്‍സീസ് താരങ്ങളാണ്. 215 അണ്‍ ക്യാപ്പ്ഡ് താരങ്ങളും 116 ക്യാപ്പ്ഡ് താരങ്ങളും രണ്ട് അസോസിയേറ്റഡ് നേഷന്‍ താരങ്ങളും പട്ടികയിലുണ്ട്.
നിലവില്‍ ഐ.പി.എല്‍ ടീമുകള്‍ക്ക് ബാക്കിയുള്ള തുകയും വിവരങ്ങളും. ടീം, ബാക്കിയുള്ള തുക എന്ന ക്രമത്തില്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 23.25 കോടി
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 31.4 കോടി
ഗുജറാത്ത് ടൈറ്റന്‍സ് – 23.15 കോടി
മുംബൈ ഇന്ത്യന്‍സ് – 15.25 കോടി
ലക്‌നൗ സൂപ്പര്‍ ജയിന്റ് – 13.15 കോടി
രാജസ്ഥാന്‍ റോയല്‍സ് 14.5 കോടി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 32.7 കോടി
പഞ്ചാബ് കിങ്‌സ് – 29.1 കോടി
ദല്‍ഹി ക്യാപിറ്റല്‍സ് – 28.95 കോടി
സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് – 34 കോടി
2024ല്‍ വരാനിരിക്കുന്ന ഐ.പി.എല്‍ പൊടി പൊടിക്കുമെന്നത് തീര്‍ച്ചയാണ്.
Content Highlight: 2024 IPL Star Auction