| Sunday, 12th May 2024, 7:19 pm

കേരള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം; മികച്ച ചിത്രമായി ആട്ടം, ആര്‍.ഡി.എക്സും ഗരുഡനും മികച്ച ജനപ്രിയ ചിത്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

47ാമത് കേരള ഫിലിം ക്രിട്ടിക്സില്‍ 2023ലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി ആട്ടം. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. അദ്ദേഹത്തിന് തന്നെയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്.

ബിജു മേനോനും വിജയരാഘവനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. ബിജു മേനോന് ഗരുഡന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനും വിജയരാഘവന് പൂക്കാലത്തിലെ അഭിനയത്തിനുമാണ് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയത്.

ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലൂടെ ശിവദയും ആട്ടത്തിലൂടെ സറിന്‍ ഷിഹാബും മികച്ച നടിക്കുള്ള പുരസ്‌കാരവും പങ്കിട്ടു. മികച്ച ജനപ്രിയ ചിത്രമായി ആര്‍.ഡി.എക്സ്, ഗരുഡന്‍ എന്നീ സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ആട്ടം, ഇതുവരെ എന്നീ സിനിമകളിലൂടെ കലാഭവന്‍ ഷാജോണും ആര്‍.ഡി.എക്സ്, വേല എന്നീ ചിത്രങ്ങളിലൂടെ ഷെയ്ന്‍ നിഗവും മികച്ച സഹനടനുള്ള പുരസ്‌കാരം പങ്കിട്ടു. പൂക്കാലം, പൂവ് എന്നീ സിനിമകളിലൂടെ മികച്ച സഹനടിയായത് കെ.പി.എ.സി. ലീലയാണ്.

മറ്റു പുരസ്‌കാരങ്ങള്‍;

മികച്ച രണ്ടാമത്തെ ചിത്രം – തടവ്
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍ – ഫാസില്‍ റസാഖ് (തടവ്)
മികച്ച ബാലതാരം – നസീഫ് മുത്താലി (ചാമ), ആവണി ആവൂസ് (കുറിഞ്ഞി)

മികച്ച തിരക്കഥ – വി.സി. അഭിലാഷ് (പാന്‍ ഇന്ത്യന്‍ സ്റ്റോറി)
മികച്ച ഗാനരചയിതാവ് – കെ.ജയകുമാര്‍ (ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു)
മികച്ച സംഗീത സംവിധാനം – അജയ് ജോസഫ് (ആഴം)

മികച്ച പശ്ചാത്തല സംഗീതം – എബി ടോം (അവള്‍ പേര്‍ ദേവയാനി)
മികച്ച പിന്നണി ഗായകന്‍ – മധു ബാലകൃഷ്ണന്‍ (ഗാനം – കാഞ്ചന കണ്ണെഴുതി)
മികച്ച പിന്നണി ഗായിക – മൃദുല വാരിയര്‍ (ഗാനം – കാലമേ)

മികച്ച ഛായാഗ്രാഹകന്‍ – അര്‍മോ (അഞ്ചക്കള്ളകോക്കന്‍)
മികച്ച ചിത്രസന്നിവേശകന്‍ – അപ്പു ഭട്ടതിരി (റാണി ദ് റിയല്‍ സ്റ്റോറി)
മികച്ച ശബ്ദലേഖകന്‍ – ആനന്ദ് ബാബു (ഒറ്റമരം, റിഥം, വിത്തിന്‍ സെക്കന്‍ഡ്സ്)

മികച്ച കലാസംവിധായകന്‍ – സുമേഷ് പുല്‍പ്പള്ളി, സുനില്‍ മക്കാന (നൊണ)
മികച്ച മേക്കപ്പ്മാന്‍ – റോണക്സ് സേവ്യര്‍ (പൂക്കാലം)
മികച്ച വസ്ത്രാലങ്കാരം – ഇന്ദ്രന്‍സ് ജയന്‍ (റാണി ദ് റിയല്‍ സ്റ്റോറി, ഇതുവരെ)

മികച്ച ബാലചിത്രം – കൈലാസത്തിലെ അതിഥി
മികച്ച ദേശീയോദ്ഗ്രഥന ചിത്രം – ഭഗവാന്‍ദാസിന്റെ രാമരാജ്യം
മികച്ച ജീവചരിത്ര സിനിമ – ഫെയ്സ് ഓഫ് ദ് ഫെയ്സ്ലെസ്
മികച്ച പരിസ്ഥിതി ചിത്രം – വിത്ത്, പച്ചപ്പ് തേടി

മികച്ച ലൈവ് അനിമേഷന്‍ ചിത്രം – വാലാട്ടി
സാമൂഹികപ്രസക്തിയുള്ള ചിത്രം – ദ് സ്പോയ്ല്‍സ്, ഇതുവരെ, ആഴം
മികച്ച ഗോത്രഭാഷാ ചിത്രം – കുറുഞ്ഞി

മികച്ച അന്യഭാഷാ ചിത്രം – മാമന്നന്‍
മികച്ച നവാഗത സംവിധാനം – സ്റ്റെഫി സേവ്യര്‍ (മധുര മനോഹര മോഹം), ഷൈസണ്‍ പി. ഔസേഫ് (ഫെയ്സ് ഓഫ് ദ് ഫെയ്സ്ലെസ്)
അഭിനയം – പ്രാര്‍ത്ഥന ബിജു ചന്ദ്രന്‍ (സൂചന), രേഖ ഹരീന്ദ്രന്‍ (ചെക്ക്‌മേറ്റ്)

പ്രത്യേക ജൂറി പുരസ്‌കാരം

സംവിധാനം – അനീഷ് അന്‍വര്‍ (രാസ്ത)
അഭിനയം – ബാബു നമ്പൂതിരി (ഒറ്റമരം), ഡോ. മാത്യു മാമ്പ്ര (കിര്‍ക്കന്‍), ഉണ്ണി നായര്‍ (മഹല്‍), എ.വി. അനൂപ് (അച്ഛനൊരു വാഴ വച്ചു), ബീന ആര്‍. ചന്ദ്രന്‍ (തടവ്), റഫീഖ് ചൊക്ലി (ഖണ്ഡശ), ഡോ. അമര്‍ രാമചന്ദ്രന്‍ (ദ്വയം), ജിയോ ഗോപി (തിറയാട്ടം)
തിരക്കഥ – വിഷ്ണു രവി ശക്തി (മാംഗോമുറി)
ഗാനരചന, സംഗീതസംവിധാനം – ഷാജികുമാര്‍ (മോണോ ആക്ട്)
സംഗീതം – സതീഷ് രാമചന്ദ്രന്‍ (ദ്വയം), ഷാജി സുകുമാരന്‍ (ലൈഫ്)

Content Highlight: 2023 Kerala Film Critics Award Announced

We use cookies to give you the best possible experience. Learn more