| Wednesday, 24th January 2024, 2:28 pm

ഇത് ക്രിക്കറ്റ് ചരിത്രത്തിലാദ്യം; ഐ.സി.സിയുടെ ടി-20 ഐ പ്ലെയര്‍ ഓഫ് ദി ഇയറില്‍ ഇവന്‍ രണ്ടാം തവണ

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ അവാര്‍ഡുകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതില്‍ ഐ.സി.സിയുടെ ഏറ്റവും മികച്ച ടി-20 താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെയാണ്.

കഴിഞ്ഞ വര്‍ഷവും ഐ.സി.സിയുടെ ഈ ബഹുമതിക്ക് അര്‍ഹനായത് സൂര്യയായിരുന്നു. ഈ അവാര്‍ഡ് രണ്ട് തവണ നേടുന്ന ആദ്യ പുരുഷ ക്രിക്കറ്റ് താരം എന്ന റെക്കോഡും സൂര്യകുമാര്‍ യാദവ് സ്വന്തമാക്കിയിരിക്കുകയാണ്.

2023ല്‍ സൂര്യ 18 മത്സരങ്ങളില്‍ നിന്ന് 48.86 എന്ന അതിശയിപ്പിക്കുന്ന ശരാശരിയില്‍ രണ്ട് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ച്വറികളുമടക്കം 733 റണ്‍സ് നേടിയിട്ടുണ്ട്.

ടി-20 ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവ് നിലവില്‍ ഒന്നാം റാങ്കിലാണ്. ഇന്റര്‍നാഷണല്‍ ടി-20യില്‍ സൂര്യ 57 മത്സരങ്ങലില്‍ നിന്ന് 2141 റണ്‍സാണ് നേടിയത്. 117 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയ താരത്തിന് 171.6 എന്ന മികച്ച സ്‌ട്രൈക്ക്‌റേറ്റും ഉണ്ട്.

നാല് സെഞ്ച്വറികളും 17 അര്‍ധ സെഞ്ച്വറികളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. കഴിഞ്ഞ വര്‍ഷം ടി-20 ഐയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് സൂര്യ.
192 ബൗണ്ടറികളും 123 സിക്‌സറുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്റര്‍നാഷണല്‍ കരിയര്‍.

ഏകദിനത്തില്‍ 35 മത്സരത്തില്‍ നിന്ന് 773 റണ്‍സും താരത്തിനുണ്ട്.

Content Highlight: 2023 ICC T20I Player of the Year award to Suryakumar Yadav

We use cookies to give you the best possible experience. Learn more