| Thursday, 16th September 2021, 5:12 pm

തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ 'പൊടിക്കൈകളുമായി' യോഗി; കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കര്‍ഷകരെ അനുനയിപ്പിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. വൈക്കോല്‍ കത്തിച്ചതിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ ചുമത്തിയ 900 കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

‘കര്‍ഷകര്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ചെറുതല്ലാത്ത സംഭാവന നല്‍കുന്നുണ്ട്. അതിനാല്‍ അവരെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല,’ ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി അവിനാശ് അവാസ്തി ഒപ്പുവെച്ച ഉത്തരവില്‍ പറയുന്നു.

കൊവിഡ് മഹാമാരിയില്‍ കര്‍ഷക കുടുംബങ്ങള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും അതിനാലാണ് തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു.

കര്‍ഷകര്‍ക്കെതിരെ ഐ.പി.സിയുടെ 188, 278, 290, 291, 1860 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.

ഇതിനോടകം ആരുടേയെങ്കിലും പക്കല്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ടെങ്കില്‍ അവ തിരിച്ചുനല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം വരാനിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയ്ക്കും സഖ്യകക്ഷികള്‍ക്കുമെതിരെ വോട്ട് ചെയ്യുമെന്നാണ് കര്‍ഷകരുടെ നിലപാട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: 2022 UP polls: Yogi govt withdraws 900 cases against farmers for stubble burning

We use cookies to give you the best possible experience. Learn more