ലഖ്‌നൗ: യു.പി തെരഞ്ഞെടുപ്പിനെ നേരിടാന്‍ സംസ്ഥാനത്ത് പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബി.ജെ.പി.
കര്‍ഷകരെ എങ്ങനേയും മയപ്പെടുത്തുക എന്നാണ് ബി.ജെ.പിയുടെ ലക്ഷ്യം. കര്‍ഷകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള പരിപാടികളാണ് നേതൃത്വം പദ്ധതിയിടുന്നത്.
കര്‍ഷക സമരം വിജയത്തെ ബാധിക്കുമെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണ്
പുതിയ പദ്ധതിയുമായി ബി.ജെ.പി ഇറങ്ങിയിരിക്കുന്നത്.
കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പദ്ധതികള്‍ കര്‍ഷകരിലേക്ക് എത്തിക്കാന്‍ 58,000 ഗ്രാമപഞ്ചായത്തുകളിലുടനീളം കിസാന്‍ ചൗപാലുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് മേധാവികള്‍, ബി.ജെ.പി കിസാന്‍ മോര്‍ച്ച അംഗങ്ങള്‍ എന്നിവര്‍ 58,195 ഗ്രാമപഞ്ചായത്തുകളിലെ ആളുകളിലേക്ക് സര്‍ക്കാര്‍ നേട്ടങ്ങള്‍ എത്തക്കണമെന്നും പ്രതിപക്ഷം ബി.ജെ.പിക്കെതിരെയും കാര്‍ഷിക നിയമത്തിനെതിരെയും പ്രചരിപ്പിച്ച ‘കിംവദന്തികള്‍’ പറഞ്ഞുകൊടുക്കണമെന്നുമാണ് നിര്‍ദ്ദേശം.
ലഖിംപൂരിലെ കര്‍ഷക കൊലപാതകം യു.പി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന പേടി നേതൃത്വത്തിന് ഉണ്ട്.
കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കര്‍ഷക സമരത്തിനിടയിലേക്ക് കാര്‍ ഓടിച്ച് കയറ്റി നാല് കര്‍ഷകരെ ഉള്‍പ്പെടെ എട്ട് പേരെ കൊലപ്പെടുത്തിയ സംഭവം ബി,.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. സംഭവത്തില്‍ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തിരുന്നു. അജയ് മിശ്രയെ പ്രതിരോധിക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയെങ്കിലും യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രിയുടെ മകനെതിരെ നടപടിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാം വട്ടവും അധികാരത്തിലെത്താനുള്ള തീവ്രമായ ശ്രമത്തിലാണ് യോഗി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ കഴിഞ്ഞ ദിവസം പദ്ധതികളുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ യോഗം നടന്നിരുന്നു.
പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. നിലവില്‍ പഞ്ചാബ് ഒഴികെ ബാക്കി നാല് സംസ്ഥാനങ്ങളിലും ബി.ജെ.പിയാണ് ഭരണത്തിലുള്ളത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മികച്ച തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: 2022 UP polls: BJP begins mega farmers’ outreach programme, to cover 58,000 panchayats