| Saturday, 30th October 2021, 2:41 pm

ആറ് ബി.എസ്.പി എം.എല്‍.എമാര്‍ എസ്.പിയില്‍; തന്ത്രം മെനഞ്ഞ് അഖിലേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി.എസ്.പി വിട്ട് ആറ് എം.എല്‍.എമാര്‍ എസ്.പിയില്‍ ചേര്‍ന്നു. വിമത പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഇവരെ ബി.എസ്.പി അധ്യക്ഷ മായാവതി പുറത്താക്കിയിരുന്നു.

ഹര്‍ഗോവിന്ദ് ഭാര്‍ഗവ, ഹാജി മുജ്തബ സിദ്ദീഖി, ഹക്കീം ലാല്‍ ബിന്ദ്, അസ്‌ലം റെയ്‌നി, സുഷമ പട്ടേല്‍, അസ്‌ലം ചൗധരി എന്നിവരാണ് പാര്‍ട്ടി വിട്ടത്.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ എസ്.പി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരുന്നു. ബി.ജെ.പി സഖ്യകക്ഷിയായ അപ്‌നാ ദളില്‍ നിന്നും ഒരു എം.എല്‍.എ എസ്.പിയില്‍ ചേര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസം രണ്ട് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും എസ്.പിയില്‍ ചേര്‍ന്നിരുന്നു. 403 അംഗങ്ങളുള്ള യു.പി നിയമസഭയിലേക്ക് അടുത്ത വര്‍ഷമാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

2017 ലെ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ കോണ്‍ഗ്രസ്-എസ്.പി സഖ്യമാണ് മത്സരിച്ചിരുന്നത്. അന്ന് ബി.ജെ.പിയോട് കനത്ത പരാജയമാണ് സഖ്യം ഏറ്റുവാങ്ങിയത്.

312 സീറ്റില്‍ ബി.ജെ.പി ജയിച്ചപ്പോള്‍ എസ്.പി 47 ഉം കോണ്‍ഗ്രസ് ഏഴും സീറ്റുകളിലാണ് ജയിച്ചത്.

ബി.എസ്.പി 19 സീറ്റില്‍ വിജയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: 2022 UP Assembly Polls: Six rebel BSP MLAs to join SP

We use cookies to give you the best possible experience. Learn more