ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ അല്ലു അര്‍ജുന്‍, മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ടിനും കൃതി സനണും
Film News
ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ അല്ലു അര്‍ജുന്‍, മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ടിനും കൃതി സനണും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 24th August 2023, 5:59 pm

2021 ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള് പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം ആലിയ ഭട്ടും കൃതി സനണും ലഭിച്ചു. ഗംഗുഭായ് കത്ത്യാവാഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ആലിയക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മിമി എന്ന ചിത്രത്തിനാണ് കൃതി സനണ് അവാര്‍ഡ് ലഭിച്ചത്. പുഷ്പയിലെ പ്രകടനത്തിന് അല്ലു അര്‍ജുനാണ് മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. റോക്കട്രി- ദി നമ്പി ഇഫക്ടാണ് മികച്ച സിനിമ.

മികച്ച മലയാളം സിനിമയായി ഹോമിനെയാണ് തെരഞ്ഞെടുത്തത്. ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. മലയാള സിനിമക്കും 2021 ചലച്ചിത്ര പുരസ്‌കാരത്തില്‍ നേട്ടമുണ്ടായി. ഹോമിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുത്തത് ഷാഹി കബീറിനെയാണ്. നായാട്ടാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഓഡിയോഗ്രഫി ചവിട്ട് എന്ന മലയാളം സിനിമക്കാണ് ലഭിച്ചത്.

Content Highlight; 2021 Natuional Film Awards