2021 ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാധവന്‍ സംവിധാനം ചെയ്ത് അഭിനയിച്ച റോക്കട്രി ദി നമ്പി ഇഫക്ട് മികച്ച സിനിമയായപ്പോള്‍ ഗംഗുഭായ് കത്ത്യാവാഡി, മിമി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ആലിയ ഭട്ടിനേയും കൃതി സനണിനേയും മികച്ച നടിമാരായി തെരഞ്ഞെടുത്തു. പുഷ്പയിലെ പ്രകടനത്തിന് അല്ലു അര്‍ജുനാണ് മികച്ച നടനായത്.
ദേശീയോദ്ഗ്രഥനത്തെ കുറിച്ചുള്ള മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് കശ്മീര്‍ ഫയല്‍സാണ്. കശ്മീര്‍ ഫയല്‍സിലെ തന്നെ അഭിനയത്തിന് പല്ലവി ജോഷി മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. മേപ്പടിയാന്‍ എന്ന ചിത്രത്തിന് വിഷ്ണു മോഹന് മികച്ച നവാഗത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച മലയാളം സിനിമയായി ഹോമിനെയാണ് തെരഞ്ഞെടുത്തത്. ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. മലയാള സിനിമക്കും 2021 ചലച്ചിത്ര പുരസ്‌കാരത്തില്‍ നേട്ടമുണ്ടായി.
മികച്ച തിരക്കഥാകൃത്തായി തെരഞ്ഞെടുത്തത് ഷാഹി കബീറിനെയാണ്. ‘നായാട്ടാ’ണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഓഡിയോഗ്രഫി ‘ചവിട്ട്’ എന്ന മലയാളം സിനിമക്കാണ് ലഭിച്ചത്. ആവാസവ്യൂഹത്തിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു.
മറ്റ് പുരസ്‌കാരങ്ങള്‍
ജനപ്രിയ ചിത്രം – ആര്‍.ആര്‍.ആര്‍
സിങ്ക് സൗണ്ട് – ചവിട്ട്
പശ്ചാത്തല സംഗീതം – എം.എം. കീരവാണി
സ്റ്റണ്ട് കൊറിയോഗ്രഫി – ആര്‍.ആര്‍.ആര്‍
തെലുങ്ക് ചിത്രം – ഉപേന
ഹിന്ദി ചിത്രം – സര്‍ദാര്‍ ഉദ്ദം
കന്നഡ സിനിമ – 777 ചാര്‍ലി
തമിഴ് സിനിമ – കടൈസി വ്യവസായി
സ്‌പെഷ്യല്‍ എഫ്ക്ട് – ആര്‍.ആര്‍.ആര്‍
സംഗീതം സംവിധാനം – ദേവീശ്രീ പ്രസാദ് (പുഷ്പ)
പശ്ചാത്തല സംഗീതം – എം.എം. കീരവാണി (ആര്‍.ആര്‍.ആര്‍)
Content Highlight: 2021 National Film Awards list