| Saturday, 7th September 2019, 7:30 pm

സണ്‍സെഡ് റെഡ് കളര്‍ ഓപ്ഷനൊപ്പം നിരവധി ഫീച്ചറുകള്‍;പരിഷ്‌കരിച്ച പോളോ വെന്റോ വിശേഷങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫോഗ്‌സ് വാഗണ്‍ പോളോ വെന്റോ പരിഷ്‌കരിച്ച് വിപണിയിലിറക്കി. പുതിയ ലുക്കുമായി ഫേസ് ലിഫ്റ്റ് ചെയ്ത പോളോ വെന്റോ കാഴ്ച്ചയില്‍ ഗാംഭീര്യമുണര്‍ത്തുന്നു.ഈ വാഹനത്തിന്റെ സവിശേഷതകളും കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്. മാറിയ വിപണിയില്‍ കനത്ത മത്സരത്തിന് തയ്യാറെടുക്കുകയാണ് കമ്പനി.

സവിശേഷതകള്‍
ഹെഡ്‌ലാമ്പുകള്‍ റീ സ്റ്റൈല്‍ ചെയ്താണ് പുതിയ പതിപ്പ് പുറത്തിറങ്ങിയത്. ത്രീ ഡി ഇഫക്ടിലാണ് ടെയ്ല്‍ ലൈറ്റ്. കറുപ്പ് നിറത്തിലാണ് റൂഫ് സ്‌പോയിലര്‍ ഒരുക്കിയിരിക്കുന്നത്. ടോപ് സ്‌പെക് മോഡലില്‍ മുഴുവന്‍ എല്‍ഇഡി ആയിരിക്കുമെങ്കില്‍ താഴ്ന്ന വേരിയന്റുകളില്‍ പ്രൊജക്ടര്‍ ലൈറ്റുകളായിരിക്കും ഉണ്ടായിരിക്കുക.

പത്ത് സ്‌പോക് അലോയ് വീലുകളാണ് ഉള്ളത്. ഡോറുകള്‍ക്ക് താഴെ ബ്ലാക്ക് സൈഡ് സ്‌കര്‍ട്ട് ബംമ്പളുകളിലേക്ക് നീളുന്നു.ബംമ്പറിന് ലൈനുകളുടെ കൃത്യത എടുത്തുപറയാം. ഗ്രില്ലിന് താഴെ ക്രോംസ് ട്രിപ്പും കറുത്ത ഹെഡ്‌ലാമ്പുകളും പോളോവെന്റോയുടെ പുതിയ പതിപ്പിലുണ്ട്. പുതുതായി സണ്‍സെഡ് റെഡ് കളര്‍ ഓപ്ഷനുമുണ്ട്.

വില നിലവാരം
പോളോ പുതിയ പതിപ്പിന് 5.82 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്. എക്‌സ് ഷോറൂം വിലയാണിത്. വെന്റോയുടെ എക്‌സ് ഷോറൂം വില 8.76 ല്‍ തുടങ്ങുന്നു.

We use cookies to give you the best possible experience. Learn more