പുത്തന്‍ പസറ്റുമായി ഫോക്സ് വാഗന്‍ ഇന്ത്യയിലേയ്ക്ക്
D'Wheel
പുത്തന്‍ പസറ്റുമായി ഫോക്സ് വാഗന്‍ ഇന്ത്യയിലേയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th March 2019, 11:35 pm

ഫോക്സ് വാഗന്റെ ഏറ്റവും മികച്ച കാറുകളില്‍ ഒന്നായ പസറ്റിന്റെ എട്ടാം തലമുറ ഇന്ത്യന്‍ വിപണിയിലേയ്ക്ക് എത്തുന്നു. പാര്‍ക്ക് അസിസ്റ്റ്, നാലു വശവും വൃത്തിയായി കാണാനാകുന്ന 360 ഏരിയ വ്യൂ ക്യാമറ എന്നിവ പസറ്റിന്റെ പ്രത്യേകതയാണ്. കാറിന്റെ ഇന്റീരിയര്‍ കറുപ്പ് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. കാറിന്റെ ഡോര്‍ ഹാന്‍ഡിലും വിന്‍ഡോ സ്വിച്ചുകളും മികച്ച രീതിയിലാണ് പുതിയ മോഡലില്‍ അവതരിപ്പിച്ചിരിക്കുന്നത്. പനോരമിക് സണ്‍റൂഫും പുതിയ പസറ്റിലുണ്ട്.

ലോകത്ത് പല വിപണികളിലും ഇറങ്ങി മൂന്നു വര്‍ഷം കഴിഞ്ഞാണ് പസറ്റിന്റെ എട്ടാം തലമുറ ഇന്ത്യയിലെത്തുന്നത്.
ഒറ്റ പാനല്‍ പോലെ തോന്നിക്കുന്ന ഹെഡ് ലൈറ്റും ഗ്രില്ലുമാണ് മുന്‍ഭാഗത്തെ പ്രധാന ആകര്‍ഷണം.കൂപെകളെ അനുസ്മരിപ്പിക്കുന്ന റൂഫ് ലൈനും ഷോള്‍ഡര്‍ ലൈനുകളും ശരിയായ ആഡംബര കാര്‍ ഫീല്‍ പസറ്റിന് നല്‍കുന്നു. ടെയില്‍ ലാംപുകളും എല്‍ ഇ ഡി യാണ്.

രണ്ടു ലീറ്റര്‍ ടി ഡി ഐ ഡീസല്‍ എന്‍ജിനാണ് പസറ്റിന്റേത്.177 പിഎസ് കരുത്തും 350 എന്‍ എം ടോര്‍ക്കും ഈ എന്‍ജിന്‍ പ്രധാനം ചെയ്യുന്നു.. ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ മികച്ച പവര്‍ ഡെലിവറി നല്‍കും.

പസറ്റിന്റെ മുന്‍ സീറ്റുകള്‍ ഇലക്ട്രിക് സ്വിച്ച് വഴി ക്രമീകരിക്കാന്‍ സാധിക്കും. ഡ്രൈവര്‍ സീറ്റിന് മെമ്മറി, മസാജ് സൗകര്യങ്ങളും ഉണ്ട്. പസറ്റിന്റേത് വലിയ പിന്‍ സീറ്റുകളാണ്. മൂന്നു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ടച്ച് സ്‌കീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റവും മികച്ചതാണ്. ഇതേ സ്‌ക്രീനില്‍ 360 ഡിഗ്രി ക്യാമറ ദൃശ്യങ്ങളും കാണാം. 9 എയര്‍ ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങി നിരവധി പ്രത്യേകതകളുമായാണ് പസറ്റ് ഇന്ത്യയിലേയ്ക്ക് എത്തുന്നത്.