| Saturday, 19th September 2020, 6:47 pm

2019 ടെലിവിഷന്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു; മികച്ച സീരിയല്‍ ആയി തെരഞ്ഞെടുക്കുവാന്‍ യോഗ്യമായ ഒന്നും തന്നെയില്ലെന്ന് ജൂറി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: 2019 വര്‍ഷത്തെ കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിച്ചാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്.

സംവിധായകനും നടനുമായ മധുപാലായിരുന്നു കഥാ വിഭാഗം ജൂറി ചെയര്‍മാന്‍, ഓ.കെ. ജോണി, എ. സഹദേവന്‍ എന്നിവര്‍ നയിക്കുന്ന ജൂറിയാണ് കഥേതര, രചനാ വിഭാഗങ്ങളില്‍ വിജയികളെ കണ്ടെത്തിയത്.

ഈ വര്‍ഷം കഥാവിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹമായ ടെലി സീരിയലുകളോ രചനാ വിഭാഗത്തില്‍ ലേഖനങ്ങളോ ഇല്ലെന്ന് ജൂറി വിലയിരുത്തി.’മികച്ച ടെലിസീരിയല്‍ ആയി തെരഞ്ഞെടുക്കുവാന്‍ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാല്‍ പുരസ്‌കാരം നല്‌കേണ്ടതില്ല’ എന്നായിരുന്നു ജൂറിയുടെ തീരുമാനം.

വിജയികളുടെ പട്ടിക ചുവടെ:

രചനാ വിഭാഗം

1. മികച്ച ഗ്രന്ഥം : പ്രൈം ടൈം : ടെലിവിഷന്‍ കാഴ്ചകള്‍
രചയിതാവ് : ഡോ.രാജന്‍ പെരുന്ന
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

2. മികച്ച ലേഖനം :
ടെലിവിഷനെക്കുറിച്ചുള്ള 2019 ലെ മികച്ച ലേഖനത്തിന് പുരസ്‌കാരം നല്കുന്നതിന് നിലവാരമുള്ള രചനകള്‍ ലഭിക്കാത്തതിനാല്‍ തിരഞ്ഞെടുക്കാന് സാധിച്ചിട്ടില്ല.

കഥാവിഭാഗം

1. മികച്ച ടെലി സീരിയല്‍ :
മികച്ച ടെലിസീരിയല്‍ ആയി തെരഞ്ഞെടുക്കുവാന്‍ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാല്‍ പുരസ്‌കാരം നല്‌കേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു.

2. മികച്ച രണ്ടാമത്തെ ടെലി സീരിയല്‍ :
ഒന്നാമത്തെ സീരിയല്‍ ഇല്ലാത്തതുകൊണ്ടു തന്നെ രണ്ടാമത്തെ മികച്ച സീരിയല്‍ പുരസ്‌കാരത്തിന് യോഗ്യമായതില്ല.

3. മികച്ച ടെലി ഫിലിം (20 മിനിട്ടില്‍ കുറവ്) : സാവന്നയിലെ മഴപ്പച്ചകള്‍ (കൈറ്റ് വിക്ടേഴ്‌സ്)
സംവിധാനം : നൗഷാദ്
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം : ഹര്‍ഷവര്‍ധന്‍
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
തിരക്കഥ : നൗഷാദ്
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

4. മികച്ച ടെലി ഫിലിം (20 മിനിട്ടില് കൂടിയത്) : സൈഡ് എഫക്ട് (സെന്‍സേര്‍ഡ് പരിപാടി)
സംവിധാനം : സുജിത് സഹദേവ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം : അഭിലാഷ് കുഞ്ഞുകൃഷ്ണന്‍
(20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
തിരക്കഥ : ഷിബുകുമാരന്‍
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

5. മികച്ച കഥാകൃത്ത് (ടെലിഫിലിം) : സുജിത് സഹദേവ്
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : സൈഡ് എഫക്ട് (സെന്‍സേര്‍ഡ് പരിപാടി)

6. മികച്ച ടി.വി.ഷോ (എന്റര്‌ടെയിന്മെന്റ്) : ബിഗ് സല്യൂട്ട്
നിര്‍മ്മാണം : മഴവില്‍ മനോരമ
(20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

7. മികച്ച കോമഡി പ്രോഗ്രാം : മറിമായം
സംവിധാനം : മിഥുന്‍. സി.
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
നിര്‍മ്മാണം : മഴവില്‍ മനോരമ
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

8. മികച്ച ഹാസ്യാഭിനേതാവ് : നസീര്‍ സംക്രാന്തി
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : 1. തട്ടീം മുട്ടീം (മഴവില്‍ മനോരമ)
2. കോമഡി മാസ്റ്റേഴ്‌സ് (അമൃതാ ടി.വി)

9. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) : ശങ്കര്‍ ലാല്‍
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : മഹാഗുരു (ടെലിസീരിയല്‍) (കൗമുദി ടി.വി)

10. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) : രോഹിണി.എ.പിള്ള
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : മഹാഗുരു (ടെലിസീരിയല്‍) (കൗമുദി ടി.വി)

11. കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിം :
കുട്ടികള്‍ക്കുവേണ്ടിയാണെന്ന ബോധത്തോടെ ചെയ്ത ഒരു ചിത്രവും ജൂറിയുടെ മുന്നില്‍ എത്തിപ്പെട്ടില്ല.

12. മികച്ച സംവിധായകന്‍ (ടെലിസീരിയല്‍/ടെലിഫിലിം) : സുജിത്ത് സഹദേവ്
(20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : സൈഡ് എഫക്ട് (സെന്‍സേര്‍ഡ് പരിപാടി)

13. മികച്ച നടന്‍ (ടെലിസീരിയല്‍/ടെലിഫിലിം) : മധു വിഭാകര്‍
(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : കുഞ്ഞിരാമന്‍ (അമ്മ വിഷന്‍)

14. മികച്ച രണ്ടാമത്തെ നടന്‍ (ടെലിസീരിയല്‍/ടെലിഫിലിം) : മുരളിധരക്കുറുപ്പ്
(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
പരിപാടി : തോന്ന്യാക്ഷരങ്ങള്‍ (ടെലിസീരിയല്‍) (അമൃതാ ടെലിവിഷന്‍)

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: 2019 Television Awards Announced; The jury found that there was nothing worthy of being selected as the best serial

We use cookies to give you the best possible experience. Learn more