| Saturday, 16th March 2019, 3:09 am

അഞ്ചേകാല്‍ ലക്ഷത്തിന് ഫോര്‍ഡിന്റെ ഫിഗോ ഫെയ്‌സ് ലിഫ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുറഞ്ഞ ബജറ്റിന് സ്വന്തം കാറെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ഇപ്പോള്‍ ഒരു പുതിയ ചോയ്‌സുകൂടിയുണ്ട്. ഫോര്‍ഡ് ഇന്ത്യ തങ്ങളുടെ പുതിയ ഫിഗോ ഫേസ് ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. വെറും 5.15 ലക്ഷം രൂപ മുതലാണ് വില .

ഈ മോഡലില്‍ 1200 പുതിയ പാര്‍ട്‌സുകള്‍ സമഗ്രമായി തന്നെ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. നിലവില്‍ എല്ലാ ഫോര്‍ഡിന്റെ മോഡലുകളുടെയും ലൈനപ്പ് വളരെ ലളിതമാണ്.ഈ സവിശേഷത പുതിയ മോഡലില്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നുണ്ട് കമ്പനി. ആംബിയന്റ്, ടൈറ്റാനിയം, ബ്ലൂ വേരിയന്റുകളില്‍ ഫിഗോ ഫേസ് ലിഫ്റ്റ് ലഭ്യമാണ്. പെട്രോള്‍ ,ഡീസല്‍ ഓപ്ഷനുകളുണ്ട്.

പ്രത്യേകതകള്‍

ബ്ലൂ വേരിയന്റില്‍ സ്‌പോര്‍ട്ടി സെല്ലുലാര്‍ ഗ്രില്‍, പുതിയ 15 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍ ടോണ്‍ മേല്‍ക്കൂര, നീല നിറത്തിലുള്ള ഇന്റീരിയര്‍ ടച്ച്, ഒരു സെഗ്മെന്റ് ആദ്യം ആറ് എയര്‍ബാഗുകള്‍ എന്നിവ ഫോര്‍ഡ് ഫിഗോ ഫേസ് ലിഫ്റ്റ് നല്‍കുന്നു.

എന്‍ജിന്‍ കപ്പാസിറ്റി

പെട്രോള്‍ ഓപ്ഷന്‍

1.5 ലിറ്റര്‍ കപ്പാസിറ്റിയുള്ള TiVCT മൂന്ന് സിലിണ്ടര്‍ എഞ്ചിനാണ് ഈ ഓപ്ഷന്റെ പ്രത്യേകത. ഇത് വളരെ ലളിതമായതിനാല്‍ വളരെ ഫ്യുവല്‍ എഫിഷ്യന്റാണെന്ന് പറയാം. ആസ്പയറിലൊക്കെ കണ്ടുവരുന്ന ഒരു എഞ്ചിനാണിത്.
94 ബിഎച്ച്പി കരുത്തും 120 എന്‍എം ടോര്‍ക്കും നല്‍കുന്ന പുതിയ എന്‍ജിനാണ് പുതിയ ഫിഗോയ്ക്ക് കരുത്തേകുക.
പെട്രോള്‍ എഞ്ചിനില്‍ ഇന്ധന ഉപയോഗം നോക്കിയാല്‍, കമ്പനിയുടെ അവകാശവാദം കണക്കിലെടുത്താല്‍ 20.4 kmpl നോട് അടുത്താണ്.

ഡീസല്‍ ഓപ്ഷന്‍

പെട്രോള്‍ എഞ്ചിന്‍ പോലെ തന്നെ 1.5 ലിറ്റര്‍ TDCi ഡീസല്‍ എന്‍ജിനും മികച്ചതാണ്. 99 ബിഎച്ച്പിയും 215 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉല്പാദിപ്പിക്കുക. ഡീസല്‍ എഞ്ചിന്‍  25.2 kmpl ആണ് ഇന്ധന ഉപയോഗം.

പൊതുവായി പറഞ്ഞാല്‍ രണ്ട് എന്‍ജിനുകളിലും 5 സ്പീഡ് മാനുവല്‍ ആണ്. എന്നാല്‍ കൂടുതല്‍ വേഗവും ഊര്‍ജ്ജവും വേണമെന്ന് തോന്നുന്നുവെങ്കില്‍ വിഷമിക്കേണ്ടതില്ല.കാരണം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് റെഡിയാണ്. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണുള്ളത്. പെട്രോള്‍ എഞ്ചിനില്‍ ഈ ഓട്ടോ ഗിയര്‍ബോക്‌സിന്റേത് ഒരൊന്നന്നര പെര്‍ഫോര്‍മന്‍സ് തന്നെയാണ്.121 ബിഎച്ച്പിയാണ് വാഗ്ദാനമെങ്കിലും റോഡില്‍ പറപ്പിക്കുമ്പോള്‍ വീലുകള്‍ പുറകില്‍
ഡള്ളാകില്ലെന്ന് വിശ്വസിക്കാം.

മറ്റു സവിശേഷതകള്‍

എക്‌സ്റ്റീരിയറിന്റെ കാര്യം പറഞ്ഞാല്‍ ഈ ഫേസ് ലിഫ്റ്റ് കാറില്‍ ആസ്‌പെയറില്‍ കണ്ടുവരും പോലെയുള്ള നൂതനമായ ചില സവിശേഷതകളുണ്ട്. ഫ്രണ്ട് ബംപറിലേക്ക് ഫോഗ് ലാമ്പുകള്‍ നന്നായി സമന്വയിച്ചു ചേരുന്നുണ്ട്.ഇതിന് ക്രോം,ബ്ലൂ ടച്ചാണുള്ളത്. ഹെഡ് ലാമ്പുകള്‍ക്ക് സ്‌പോര്‍ട്ടി ലുക്കാണ്. പിന്‍ഭാഗത്തും,സൈഡിലുമൊക്കെ ഫിഗോയുടെ തനത് സ്വഭാവം തന്നെ ഇക്കാര്യത്തില്‍ കാണാം.

ചാര്‍ക്കോള്‍ ബ്ലാക്ക് നിറത്തിലാണ് ഇന്റീരിയര്‍. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ,റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍,ക്യാമറ,ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍,യുഎസ് ബി സ്ലോട്ട് തുടങ്ങി നിരവധി സവിശേഷതകള്‍ ഫോര്‍ഡ് ഫിഗോ ഫേസ്‌ലിഫ്റ്റ് ഉറപ്പുതരുന്നു. നാവിഗേഷനും ,ടച്ച് സ്‌ക്രീനും ഉള്‍പ്പെടുന്ന ഏഴ് ഇഞ്ചുള്ള ഹോംഗ്രൗണ്ട് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഒരുക്കിയിരിക്കുന്നു.

2019ലെ ഈ പുതിയ ഫോര്‍ഡ് ഫിഗോയില്‍ ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ്
ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി) യ്‌ക്കൊപ്പമുള്ള ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും ഇലക്ട്രോണിക്‌സ് സ്‌റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി),ഇലക്ട്രിക് പവര്‍ അസിസ്റ്റഡ് സ്റ്റീറിങ് (ഇപിഎഎസ്) എന്നിവയും നിങ്ങള്‍ക്ക് കാണാം.

വില നിലവാരം
2019 Ford Figo Prices
Petrol MT
Ambiente – Rs 5.15 L
Titanium – Rs 6.39 L
Blu – Rs 6.94 L
Petrol AT
Titanium – Rs 8.09 L

Diesel MT
Ambiente – Rs 5.95 L
Titanium – Rs 7.19 L
Blu – Rs 7.74 L
All prices are ex-showroom

We use cookies to give you the best possible experience. Learn more