2019-2020 സംസ്ഥാന ബജറ്റ്; ഒറ്റനോട്ടത്തില്‍
budget 2019
2019-2020 സംസ്ഥാന ബജറ്റ്; ഒറ്റനോട്ടത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st January 2019, 1:52 pm

നവകേരള നിര്‍മാണം, ആരോഗ്യമേഖല, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ധനമന്ത്രി തോമസ് ഐസക്കിന്റെ 2019-2020  ബജറ്റ് അവതരണം പൂര്‍ത്തിയായി. ബജറ്റിലെ പ്രസക്ത ഭാഗങ്ങള്‍

  • സ്ത്രീകള്‍ക്ക് 1420 കോടി രൂപയുടെ പദ്ധതികള്‍. സ്ത്രീശാക്തീകരണ പ്രവര്‍ത്തകര്‍ക്ക് ദാക്ഷായണി വേലായുധന്‍ അവാര്‍ഡ്. ഭരണഘടനാ നിയമനിര്‍മ്മാണ് സഭയിലെ ഏക ദളിത് വനിതയായിരുന്നു ദാക്ഷായണി വേലായുധന്‍.
  • നവകേരള നിര്‍മ്മാണത്തിന് 25 പരിപാടികള്‍; കുട്ടനാടിനെ പുനഃരുദ്ധരിക്കാന്‍ 1000 കോടിയുടെ രണ്ടാം പാക്കേജ്, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി. പ്രളയം മൂലം നഷ്ടമുണ്ടായ വ്യാപാരികള്‍ക്ക് 20കോടി. ഉയര്‍ന്ന ജിഎസ്ടി സ്‌ലാബിലെ ഉല്‍പ്പന്നങ്ങള്‍ക്ക് ഒരുശതമാനം പ്രളയസെസ്. പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി പ്രത്യേക സഹായം
  • തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം. എല്ലാ ജില്ലകളിലും നവോത്ഥാനമതിലുകള്‍
  • ആരോഗ്യമേഖലയ്ക്ക് 4000 കോടി
  • വിദ്യാഭ്യാസമേഖലയ്ക്ക് 4000 കോടി. സര്‍വകലാശാലകള്‍ക്ക് 1513 കോടി
  • തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി
  • 42 ലക്ഷം കുടുംബങ്ങള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്
  • എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി
  • കേരള ബാങ്ക് ഇക്കൊല്ലം നിലവില്‍ വരും
  • കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് 70 കോടി
  • മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് 10 കോടിയുടെ പ്രത്യേക സഹായം
  • മത്സ്യ ഫെഡിന് 100 കോടിയുടെ അടിയന്തര വായ്പ
  • പ്രവാസക്ഷേമത്തിന് 81 കോടി; തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവര്‍ക്ക് സാന്ത്വനം പദ്ധതി, വിദേശത്ത് കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള ചെലവ് നോര്‍ക്ക വഹിക്കും.
  • വിശപ്പുരഹിത കേരളം പദ്ധതി പ്രഖ്യാപിക്കും
  • ഐ.ടി മേഖലയ്ക്ക് 574 കോടി
  • ടൂറിസം മേഖലയ്ക്ക് 372 കോടി
  • ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് ആയിരം കോടി
  • പട്ടികജാതി വിഭാഗത്തിന് 1977 കോടിയുടെ പദ്ധതി
  • ന്യൂനപക്ഷക്ഷേമത്തിനായി 49 കോടി രൂപ
  • പിന്നാക്ക സമുദായക്ഷേമത്തിന് 114 കോടി
  • ശബരിമല റോഡുകള്‍ക്ക് 200 കോടി.
  • കെ.എസ്.ആര്‍.ടി.സിക്ക് ആയിരം കോടി. കെഎസ്ആര്‍ടിസി പൂര്‍ണമായി ഇലക്ട്രിക് ബസുകളിലേക്ക് മാറും. 2022 നകം 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കും.
  • നിക്ഷേപത്തിന് പ്രോത്സാഹനം; നിസ്സാന്‍, ഫ്യുജിത്സു, ഹിറ്റാച്ചി, തേജസ്, യൂണിറ്റി, ആള്‍ട്ടെയര്‍, ടെറാനെറ്റ്, ഏണസ്റ്റ് ആന്‍ഡ്യംങ്ങ്, ടോറസ് ഇന്‍വെസ്റ്റ്‌മെന്റ്, എച്ച്. ആര്‍ ബ്ലോക്ക് എന്നീ ബഹുരാഷ്ട്ര കമ്പനികള്‍ കേരളത്തിലേക്ക്.

വില കൂടാന്‍ സാധ്യതയുള്ള വസ്തുക്കള്‍

സ്വര്‍ണം
വെള്ളി
മൊബൈല്‍ ഫോണ്‍
കംപ്യൂട്ടര്‍
ഫ്രിഡ്ജ്
സിമന്റ്
ഗ്രാനൈറ്റ്
പെയിന്റ്
ടൂത്ത് പേസ്റ്റ്
പ്ലൈവുഡ്
മാര്‍ബിള്‍
ഇരുചക്രവാഹനങ്ങള്‍
സോപ്പ്
ചോക്ലേറ്റ്
ടിവി
എക്കണോമിക് ക്ലാസിലെ വിമാനയാത്ര
റെയില്‍വേ ചരക്കുഗതാഗതം
ഹോട്ടല്‍ താമസം
ഹോട്ടല്‍ ഭക്ഷണം
ഫ്‌ലാറ്റുകള്‍ വില്ലകള്‍
മദ്യം
സിനിമാ ടിക്കറ്റ്
സിഗരറ്റ്
നോട്ട് ബുക്ക്
കണ്ണട
സ്‌കൂള്‍ ബാഗ്
ടെലവിഷന്‍