| Thursday, 13th February 2020, 2:54 pm

തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക വേണ്ടെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക വേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. ഇത് സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദ് ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക കരടായെടുത്ത് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് യു.ഡി.എഫ് ഇതിനെതിരെ സിംഗിള്‍ ബെഞ്ചില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ ഇടപെടാനാവില്ലെന്ന് പറഞ്ഞുകൊണ്ട് സിംഗിള്‍ ബെഞ്ച് യു.ഡി.എഫ് നല്‍കിയ ഹരജി തള്ളുകയായിരുന്നു.

എന്നാല്‍ മുസ്‌ലിം ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകായിരുന്നു.

2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തദ്ദേശതെരഞ്ഞെടുപ്പ് നടത്തരുതെന്നും 2019 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി വിധിച്ചു.
ചീഫ് ജസ്റ്റിസ് മണികുമാറിന്റെ അധ്യക്തയിലുള്ള ബെഞ്ചിന്റെതാണ് ഉത്തരവ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വോട്ടര്‍ പട്ടികയില്‍ 2015ന് ശേഷമുള്ള പുതിയ വോട്ടര്‍മാര്‍ പേര് കൂട്ടിച്ചേര്‍ക്കണമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. അതിനുള്ള കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിലവിലെ ഉത്തരവ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ\

We use cookies to give you the best possible experience. Learn more