| Monday, 23rd April 2018, 11:54 pm

2015ലെ പാരിസ് ആക്രമണക്കേസിലെ പ്രതിക്ക് 20 വര്‍ഷത്തെ തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: 2015ലെ പാരിസ് ആക്രമണത്തില്‍ സംശയാസ്പദമായി പിടിയിലായ സലാഹ് അബ്ദുസ്സലാം കുറ്റക്കാരനാണെന്ന് കണ്ടെത്തി. കൊലപാതകശ്രമത്തിന് അബ്ദുസ്സലാമിനെ കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു.

ജിഹാദി സംഘടനയില്‍ പ്രവര്‍ത്തിച്ച അബ്ദുസ്സലാം തന്റെ കൂട്ടാളി സോഫിയേന്‍ അയരിയുടെ സഹായത്തോടെയാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015ലെ പാരിസ് ആക്രമണവുമായി ബന്ധപ്പെട്ടുതന്നെ മറ്റൊരു വകുപ്പില്‍ അബ്ദുസ്സലാം നേരത്തെ ജയിലിലായിരുന്നു. രണ്ടു കേസുകളിലുംകൂടി 20 വര്‍ഷത്തെ ജയില്‍ വാസത്തിന് പ്രോസിക്യൂട്ടര്‍മാര്‍ വിധിക്കുകയായിരുന്നു.


Also Read: അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലായ നാല് കുട്ടികള്‍ ആശുപത്രിയില്‍; രണ്ട് പേരുടെ നില ഗുരുതരം


2016ല്‍ ബ്രസല്‍സിലെ പൊലീസുകാരുമായി നടന്ന വെടിവെപ്പിന്റെ പേരില്‍ മുമ്പ് ബ്രസല്‍സ് പൊലീസ് അബ്ദുസ്സലാമിനെ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കുകളുമേറ്റിരുന്നു.

2015ല്‍ പാരീസില്‍ നടന്ന ആക്രമണത്തില്‍ 130 ആളുകളാണ് കൊല്ലപ്പെട്ടതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.


Watch DoolNews Video:

We use cookies to give you the best possible experience. Learn more