കൊച്ചി: 2015ലെ കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു. കേസിലെ ഏഴാം പ്രതി ഒഴികെ എല്ലാവരെയും കോടതി വെറുതെ വിടുകയായിരുന്നു.
2015 ജനുവരി 15നാണ് കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നിന്ന് ഷൈന്‍ അടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ കൈയില്‍ നിന്ന് പൊലീസ് ലഹരിയും കണ്ടെടുത്തിരുന്നു. കേരളത്തിലെ ആദ്യത്തെ കൊക്കെയ്ന്‍ കേസായിരുന്നു ഇത്.
എന്നാല്‍ 2015ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018ലാണ് വിചാരണ ആരംഭിച്ചത്. ഇതിനിടെ വിചാരണ നിര്‍ത്തിവെക്കുകയും കേസില്‍ പൊലീസ് തുടരന്വേഷണം നടത്തുകയും ചെയ്തിരുന്നു. അതിനുശേഷം നടന്ന വിചാരണയിലാണ് ഏഴ് പ്രതികളെ വെറുതെ വിട്ടത്.
കേസില്‍ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണയില്‍ ഹാജരാകാത്തതിനാലാണ് കേസിലെ ഏഴാം പ്രതിയെ നടപടിയില്‍ പരിഗണിക്കാതിരുന്നത്.
Content Highlight: 2015 Cocaine Case; Shine Tom Chacko and others were acquitted