പഞ്ചാബ്, സിന്ധ്, ഖൈബര്‍ പക്തുണ്‍ഖ്വ പ്രവിശ്യകളിലെ മദ്രസകളാണ് പൂട്ടിയത്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സ്ഥാപനങ്ങളാണ് ഇവയെന്ന് അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്തു.
2014ലാണ് സൈനികസ്‌കൂളിനുനേരേ ഭീകരാക്രമണമുണ്ടായത്. 150 വിദ്യാര്‍ഥികളായിരുന്നു അന്നത്തെ ആക്രമണത്തില്‍ മരിച്ചത്. പാക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച കണക്ക് കഴിഞ്ഞദിവസം പുറത്തുവിട്ടത്.
അതേസമയം തീവ്രവാദസംഘടനകളുടെ സാമ്പത്തിക സ്രോതസ്സ് തകര്‍ക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്‍ 100 കോടി രൂപയുടെ ഇടപാടുകള്‍ മരവിപ്പിച്ചു.
25 കോടിരൂപ സര്‍ക്കാര്‍ പിടിച്ചെടുക്കുകയും തീവ്രവാദികളെന്ന് സംശയിക്കുന്ന 230 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യത്ത് നിരോധിക്കപ്പെട്ട 64 സംഘടനകള്‍ ഇപ്പോള്‍ കര്‍ശന നിരീക്ഷണത്തിലാണ്.
അതേസമയം നിയമാനുസൃതമല്ലാതെ 74 സംഘടനകള്‍ പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ