| Saturday, 26th August 2017, 11:44 am

'ശ്രീകൃഷ്ണന്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടും ജനങ്ങള്‍ ആരാധിക്കുന്നില്ലേ?' എന്നു പറഞ്ഞാണ് റാം റഹീം ബലാത്സംഗം ചെയ്തത്: ഊമക്കത്തിലൂടെ ഇര വെളിപ്പെടുത്തിയത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 15 വര്‍ഷങ്ങള്‍ക്കുമുമ്പ് ദേര സച്ച സൗദയിലെ ഒരു സന്യാസി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് അയച്ച കത്താണ് ഗുര്‍മീത് റാം റഹീം സിങ് ശിക്ഷിക്കപ്പെടാന്‍ ഇടയാക്കിയത്. ഗുര്‍മീത് റാം റഹീം സിങ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്നാരോപിച്ചായിരുന്നു പെണ്‍കുട്ടിയുടെ കത്ത്.

തന്നെപ്പോലുള്ള നൂറു കണക്കിന് പെണ്‍കുട്ടികളെയാണ് റാം റഹീം തുടര്‍ച്ചയായി ബലാത്സംഗത്തിന് ഇരയാക്കുന്നതെന്നായിരുന്നു കത്തിന്റെ ആദ്യപേജില്‍ പറഞ്ഞത്.

“മഹാരാജിന് ഇതുപോലെ ആകാന്‍ പറ്റുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. മഹാരാജ് ടി.വി സ്വിച്ച് ഓഫ് ചെയ്തു. എന്നെ അദ്ദേഹത്തിന്റെ അടുത്തിരുത്തി എനിക്കു കുടിക്കാന്‍ വെള്ളം തന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സന്യാസിനിയായി എന്നെ തെരഞ്ഞെടുത്തുകൊണ്ട് അദ്ദേഹം എന്നെ അനുഗ്രഹിച്ചിരിക്കുന്നു എന്നും പറഞ്ഞു” കത്തില്‍ പറയുന്നു.


Also Read: ‘സിക്‌സ്പാക്കില്ലാതെ യുവിയുടെ ബോഡി ഷോ’; മസിലളിയനെ പഞ്ഞിക്കിട്ട് രോഹിതും ഹര്‍ഭജനും


” ഇത്എന്റെ ആദ്യ ദിനമായിരുന്നു. എന്നെ കയ്യിലെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു അദ്ദേഹം എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു.”

“ഇതാണോ ദൈവങ്ങള്‍ ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതില്‍ പുതിയതായി ഒന്നുമില്ലെന്നും വര്‍ഷങ്ങളായി ഇതാണ് നടക്കുന്നതെന്നുമാണ്. ഭഗവാന്‍ കൃഷ്ണന് 360 ഗോപികമാരുണ്ടായിരുന്നു. അദ്ദേഹം അവരുമായി സ്‌നേഹം പങ്കിടുമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ ദൈവമായി ആളുകള്‍ ആരാധിക്കുന്നു.” അവര്‍ കത്തില്‍ പറയുന്നു.

താന്‍ അയാളുടെ സ്വത്താണെന്ന് അയാള്‍ തന്നോട് പറഞ്ഞെന്നാണ് കത്തിന്റെ രണ്ടാം പേജില്‍ യുവതി പറയുന്നത്. തന്നെ കൊല്ലാന്‍ കഴിയുമെന്ന് പറഞ്ഞ് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും യുവതി കത്തില്‍ പറയുന്നുണ്ട്. കൂടാതെ തന്റെ വീട്ടുകാര്‍ക്ക് റാം റഹീമിനില്‍ അമിത വിശ്വാസമുണ്ടെന്നും അതുകൊണ്ട് ഒരിക്കലും അദ്ദേഹത്തിനെതിരെ രംഗത്തുവരില്ലെന്നും പറഞ്ഞതായി കത്തില്‍ പറയുന്നുണ്ട്.

രാഷ്ട്രീയത്തിലും തനിക്ക് വലിയ സ്വാധീനമുള്ളതായി അദ്ദേഹം അവകാശപ്പെട്ടെന്നും ഊമക്കത്തില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. രാഷ്ട്രീയക്കാര്‍ തന്നോട് പണം വാങ്ങാറുണ്ടെന്നും തന്നെ പിന്തുണയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. “രാഷ്ട്രീയക്കാര്‍ പണം സ്വീകരിക്കുകയും എന്റെ പിന്തുണ സ്വീകരിക്കുകയും ചെയ്യുന്നതിനാല്‍ ഒരിക്കലും അവര്‍ തനിക്കെതിരെ തിരിയില്ല. എന്റെ കുടുംബത്തിന്റെ ജോലി നഷ്ടപ്പെടുത്താനും അവരെ ഒരു തെളിവും അവശേഷിപ്പിക്കാതെ ഗുണ്ടകളെക്കൊണ്ട് കൊല്ലിക്കാനും തനിക്കു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.” കത്തില്‍ പറയുന്നു.

മാധ്യമങ്ങള്‍ വഴിയോ ഏതെങ്കിലും ഏജന്‍സികള്‍ വഴിയോ ഇക്കാര്യം അന്വേഷിക്കണമെന്നാണ് യുവതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ദേരയുടെ തടവില്‍ ഭീതിയോടെ കഴിയുന്ന 45 ഓളം പെണ്‍കുട്ടികളെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നും അവരെ രഹസ്യമായി ചോദ്യം ചെയ്താല്‍ അവര്‍ എല്ലാം വെളിപ്പെടുത്തുമെന്നും കത്തില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more