കേരളാ ടൂറിസത്തിന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച് ചിപ്‌സിന്റെ ചിത്രവും അതോടൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ചിപ്‌സിന്റെ ചിത്രത്തോടൊപ്പം This will never go out of circulation എന്നാണ് കുറിച്ചിരിക്കുന്നത്.

2000 രൂപയുടെ നോട്ട് നിരോധിച്ചതിനെ ട്രോളിയതാണോ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തും പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് കൊണ്ടും ആളുകള്‍ ചോദിക്കുന്നത്.
പോസ്റ്റ് കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് എല്ലാവര്‍ക്കും മനസ്സിലായി എന്നാണ് കൂടതല്‍ കമന്റുകളും. രാജ്യം കൈകൊണ്ട ഒരു സുപ്രധാന സാമ്പത്തിക തീരുമാനത്തെ ഇങ്ങനെ പരിഹസിക്കാമോ അഡ്മിനേ എന്ന് ചോദിക്കുന്നവരുമുണ്ട്. സംഘം ഇനി ഉപ്പേരി നിരോധിക്കുമോ എന്നും കമന്റുകളുണ്ട്.
അധികം കളിച്ചാല്‍ ബനാന ചിപ്‌സും നിരോധിക്കുമെന്നാണ് ഒരു കമന്റ്. എന്തോ കുത്തിപ്പറയുന്ന പോലെയുണ്ടല്ലോ എന്നും കമന്റുകളില്‍ കാണാം. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്നലെയാണ് 2000 രൂപയുടെ നോട്ട് നിരോധിച്ചത്. നോട്ടിന്റെ വിതരണം നിര്‍ത്താന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സെപ്തംബര്‍ 30 വരെയായിരിക്കും കൈയിലുള്ള നോട്ടുകള്‍ മാറിയെടുക്കാനുള്ള അവസാന തിയ്യതി. സെപ്തംബര്‍ 30 വരെ ഉപയോഗിക്കാമെന്നത് കൊണ്ട് തന്നെ 2016ലെ നോട്ട് നിരോധന സമയത്തുള്ളത് പോലെ ജനങ്ങള്‍ പരിഭ്രാന്ത്രരാകേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
content highlights: 2000 rupees note ban trolled by Kerala tourism