ന്യൂദല്‍ഹി: 2000 രൂപ നോട്ട് വിതരണം ചെയ്യുന്നത് പിന്‍വലിക്കാന്‍ തീരുമാനിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലെ നോട്ടുകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെയാണെന്നും ആര്‍.ബി.ഐ അറിയിച്ചു.
വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ആര്‍.ബി.ഐ 2000 രൂപ നോട്ട് പിന്‍വലിക്കുന്നതുമായി സംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ചത്.
‘റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്ലീന്‍ നോട്ട് പോളിസി അനുസരിച്ച് 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് പിന്‍വലിക്കുന്നു. 2000 രൂപ മൂല്യമുള്ള നോട്ടുകള്‍ നിയമപരമായി തുടരും. ഇടപാടുകള്‍ തീര്‍ക്കുന്നതിന് പൊതു സമൂഹത്തിന് ആവശ്യത്തിനുള്ള സമയം നല്‍കും. എല്ലാ ബാങ്കുകളും സെപ്റ്റംബര്‍ 30 വരെ 2000 രൂപയുടെ ഇടപാട് നടത്താന്‍ അനുവദിക്കണം,’ പ്രസ്താവനയില്‍ പറഞ്ഞു.
content highlight: 2000 rupee notes also disappear; Use of current notes till 30 September