2000 രൂപ നോട്ടുകളും പിന്‍വലിക്കുന്നു; നിലവിലെ നോട്ടുകളുടെ ഉപയോഗം സെപ്റ്റംബര്‍ 30 വരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th May 2023, 7:23 pm
ന്യൂദല്‍ഹി: 2000 രൂപ നോട്ട് വിതരണം ചെയ്യുന്നത് പിന്‍വലിക്കാന്‍ തീരുമാനിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലെ നോട്ടുകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെയാണെന്നും ആര്‍.ബി.ഐ അറിയിച്ചു.
വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ആര്‍.ബി.ഐ 2000 രൂപ നോട്ട് പിന്‍വലിക്കുന്നതുമായി സംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ചത്.