| Wednesday, 9th August 2017, 8:35 am

'2000 ബലാത്സംഗ ഭീഷണികളാണ് എനിക്കു ലഭിച്ചത്' കക്കൂസ് എന്ന ചിത്രത്തിന്റെ പേരില്‍ സംവിധായിക ദിവ്യ ഭാരതി നേരിടുന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമിഴ്‌നാട്ടിലെ തോട്ടിപ്പണിയുടെ യഥാര്‍ത്ഥ ചിത്രം തുറന്നുകാട്ടുന്ന “കക്കൂസ്” എന്ന ഡോക്യുമെന്ററിയുടെ പേരില്‍ സംവിധായിക ദിവ്യാ ഭാരതിയ്ക്ക് ഭീഷണി. ഡോക്യുമെന്ററിയില്‍ പള്ളാര്‍ എന്ന ദളിത് വിഭാഗത്തെ അധിക്ഷേപിക്കുന്നു എന്നാരോപിച്ച് ഈ വിഭാഗം ദിവ്യയ്‌ക്കെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയുമായി രംഗത്തുവരുകയായിരുന്നു.

വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി 2000ത്തോളം സന്ദേശങ്ങളാണ് തനിക്കു ഫോണില്‍ ലഭിച്ചതെന്നാണ് ഔട്ട്‌ലുക്കിനു നല്‍കിയ അഭിമുഖത്തില്‍ ദിവ്യ പറയുന്നത്.

തമിഴ്‌നാട്ടിലെ പള്ളാര്‍ എന്ന ദളിത് വിഭാഗത്തിന്റെ നേതാവും പുതിയ തമിളകം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവുമായ കൃഷ്ണസമിയാണ് തനിക്കെതിരെയുള്ള ഗൂഢാലോചനയ്ക്കു പിന്നിലെന്നാണ് ഔട്ട്‌ലുക്കിനു നല്‍കിയ അഭിമുഖത്തില്‍ ദിവ്യ ആരോപിക്കുന്നത്.

“എന്റെ ഡോക്യുമെന്ററിയില്‍ പള്ളാര്‍ ഉള്‍പ്പെടെ 10 ജാതികളില്‍പ്പെടുന്നവര്‍ തമിഴ്‌നാട്ടില്‍ തോട്ടിപ്പണി ചെയ്യുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഇത് പള്ളാര്‍ ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്ന പുതിയ തമിഴകം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് കെ. കൃഷ്ണസമിയെ അസ്വസ്ഥനാക്കി. തന്റെ ജാതി ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടു എന്നതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്. കൃഷ്ണസാമി കരുതുന്നത് ഞാന്‍ അദ്ദേഹത്തെ കളങ്കപ്പെടുത്താന്‍ മനപൂര്‍വ്വം ആ ജാതിയെ ഡോക്യുമെന്ററിയില്‍ പരാമര്‍ശിച്ചതാണെന്നാണ്. പള്ളാറുകള്‍ ഏറെ പുരോഗമിച്ചെന്നും അവര്‍ ഇപ്പോള്‍ എസ്.സി ലിസ്റ്റിലല്ല ഒ.ബി.സി ലിസ്റ്റിലാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം.” ദിവ്യ പറയുന്നു.


Must Read: ‘നിങ്ങള്‍ക്കിതിപ്പോ പ്രദര്‍ശിപ്പിക്കണമായിരുന്നു; അതിനല്ലേ ഈ പെടാപ്പാട് ‘ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഷെയര്‍ ചെയ്ത ബോളിവുഡ് താരത്തിന് നേരെ ‘ആങ്ങളമാര്‍’


ഡോക്യുമെന്ററി പുറത്തിറങ്ങി ഏഴുമാസത്തിനുശേഷം ജൂലൈ 27ന് ഡോക്യുമെന്ററിയ്‌ക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്ന് കൃഷ്ണസമി ഭീഷണിപ്പെടുത്തിയതായും ദിവ്യ പറയുന്നു. പിന്നീട് തന്റെ ഫോണ്‍ നമ്പര്‍ ഫേസ്ബുക്കിലൂടെയും സോഷ്യല്‍ മീഡികളിലൂടെയും പബ്ലിക് ആക്കിയശേഷമാണ് ഭീഷണികള്‍ ശക്തമായതെന്നും ദിവ്യ വ്യക്തമാക്കി.

“ഈ ഭീഷണിയ്ക്കുശേഷം എനിക്ക് ബലാത്സംഗ, വധ ഭീഷണികള്‍ ഉയര്‍ത്തി 2000ത്തോളം കോളുകളാണ് വന്നത്. അതോടെ പുതിയൊരു നമ്പറെടുത്ത് ഞാന്‍ സുരക്ഷിത കേന്ദ്രത്തിലേക്കു മാറി.” ദിവ്യ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more