Advertisement
national news
ഇതര ജാതിയില്‍പ്പെട്ട യുവതിയെ പ്രണയിച്ചു; ദളിത് യുവാവിനെ കല്ലെറിഞ്ഞും അടിച്ചും കൊലപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 10, 04:27 am
Wednesday, 10th June 2020, 9:57 am

പൂനെ: 20 വയസ്സുകാരനായ ദളിത് യുവാവിനെ ഇരുമ്പ് ദണ്ഡ് കൊണ്ടടിച്ചും കല്ലെറിഞ്ഞും കൊലപ്പെടുത്തി.പൂനെയിലാണ് സംഭവം നടന്നത്. ഇതര  ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു.

ഇരുവരുടേയും പ്രണയ ബന്ധത്തെക്കുറിച്ച് വിശദമായി സംസാരിക്കണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടിലേക്ക് പോകുന്നവഴി യുവാവ് സഞ്ചരിച്ച ബൈക്കില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ടെമ്പോ കൊണ്ട് ഇടിച്ച് വീഴ്ത്തുകയായിരുന്നു.
തുടര്‍ന്ന് ഇരുമ്പ് ദണ്ഡ് കൊണ്ടും കല്ലുകൊണ്ടും യുവാവിനെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നടന്ന സംഭവങ്ങള്‍ യുവാവ് തന്നെയാണ് ബന്ധുക്കളോട് പറഞ്ഞത്.

യുവാവിന്റെ മരണമൊഴിയില്‍ പറഞ്ഞ ആറ് പ്രതികളെ പിംപ്രി ചിഞ്ച്വാഡ് പൊലീസ് അറസ്റ്റ് ചെയ്തു. ആറ് പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരെ ചില്‍ഡ്രന്‍സ് റിമാന്‍ഡ് ഹോമിലേക്ക് മാറ്റി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ