ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള ആദ്യ ടി-20 മത്സരം ഹരാരെ സ്‌പോര്‍ട് ക്ലബ്ബില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡ് തെരഞ്ഞടുക്കുകയായിരുന്നു. നിലവില്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സാണ് സിംബാബ്‌വേ നേടിയത്.
തുടക്കത്തില്‍ ഇന്നസന്റ് കയിയയെ ഗോള്‍ഡന്‍ ഡക്കില്‍ മുകേഷ് കുമാര്‍പുറത്താക്കിയപ്പോള്‍ 22 റണ്‍സ് നേടിയ ബ്രയാന്‍ ബെന്നറ്റിനെ സ്പിന്നര്‍ രവി ബിഷ്‌ണോയിയും പുറത്താക്കി. സ്‌ട്രൈക്ക് ചെയ്ത വെസ്ലെയ് മധവെരെയുടെവിക്കറ്റും ബിഷ്‌ണോയ് നേടിയതോടെ ക്രീസില്‍ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ഡിയോണ്‍ മയേര്‍സുമാണുള്ളത്.
സിംബാബ്‌വേക്കെതിരെ ഇന്ത്യന്‍ യുവ നിരയാണ് പോരാടുന്നത്. യുവ ബാറ്റര്‍ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയത്. അഭിഷേക് ശര്‍മ, ധ്രുവ് ജുറല്‍, റിയാന്‍ പരാഗ് എന്നിവര്‍ ഹരാരെയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
അതിനെല്ലാം പുറമെ സിംബാബ്‌വേക്കെതിരെ അരങ്ങേറ്റക്കാരുടെ ഒരു വലിയ നിരതന്നെയാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യയ്ക്ക്‌വേണ്ടികളിച്ച 113 കളിക്കാരില്‍ 20 പേരും ഹരാരെയില്‍ സിംബാബ്‌വേയ്ക്കെതിരെ അരങ്ങേറ്റം കുറിച്ചവരാണ്.
ടി20യില്‍ സിംബാബ്‌വേയ്ക്കെതിരെ ഹരാരെയില്‍ ഇന്ത്യന്‍ താരങ്ങള്‍ അരങ്ങേറ്റം കുറിക്കുന്നു
2010 – രവിചന്ദ്രന്‍ അശ്വിന്‍, വിരാട് കോഹ്‌ലി, നമന്‍ ഓജ, അമിത് മിശ്ര
2015 – സ്റ്റുവര്‍ട്ട് ബിന്നി, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, അക്‌സര്‍ പട്ടേല്‍, സന്ദീപ് ശര്‍മ, സഞ്ജു സാംസണ്‍
2016 – യുസ്വേന്ദ്ര ചഹല്‍, റിഷി ധവാന്‍, മന്‍ദീപ് സിങ്, കെ.എല്‍. രാഹുല്‍, ജയ്‌ദേവ് ഉനദ്കട്ട്, ധവാല്‍ കുല്‍ക്കര്‍ണി, ബരീന്ദര്‍ സ്രാന്‍
2024 – അഭിഷേക് ശര്‍മ്മ, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്
ഇന്ത്യ പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്.
സിംബാബ്‌വേ പ്ലെയിങ് ഇലവന്‍
താഡിവനാഷെ മനുമാണി, ഇന്നസെന്റ് കയിയ, ബ്രയന്‍ ബെന്നറ്റ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഡിയോണ്‍ മയേഴ്സ്, ജോനാഥന്‍ കാംപ്ബെല്‍, ക്ലൈവ് മദാന്‍ദെ, വെല്ലിങ്ടണ്‍ മസകദ്സ, ലൂക് ജോങ്വേ, ബ്ലെസ്സിങ് മുസാബരാനി, ടെന്‍ഡായി ചതേര.
Content highlight: 20 out of 113 players who have played for India have debuted against Zimbabwe in Harare