കൊവിഡ് വ്യാപകമായി പടര്‍ന്നു പിടിച്ച മാര്‍ച്ച് മാസം മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കെടുക്കുമ്പോള്‍ ഇന്ത്യയില്‍ ഡിസംബറോടെ ജനിക്കാന്‍ പോവുന്നത് 2 കോടി കുഞ്ഞുങ്ങള്‍. കൊവിഡ് -19 നെ മഹാമാരിയായി പ്രഖ്യാപിച്ച മാര്‍ച്ച് 10 മുതലുള്ള കണക്കാണ് എടുത്തത്. ഇതു പ്രകാരം കൊവിഡ് മഹാമാരി പ്രതിസന്ധിക്കിടയിലെ പത്തു മാസത്തിനു ശേഷം ലോകത്തേറ്റവും കൂടുതല്‍ കുട്ടികള്‍ ജനിക്കാന്‍ പോവുന്നത് ഇന്ത്യയിലാണ്.
യുനിസെഫ് ആണ് ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് 10 മുതല്‍ ഡിസംബര്‍ 16 വരെയുള്ള കണക്കാണ് യുനിസെഫ് എടുത്തത്. ലോകത്ത് ഡിസംബറോടെ 11 കോടിയോളം കുഞ്ഞുങ്ങള്‍ കൊവിഡ് ഭീതിക്കിടയില്‍ ജനിക്കും എന്നാണ് യുനിസെഫ് കണക്കു കൂട്ടുന്നത്.
ഇന്ത്യയ്ക്ക് പിന്നിലായുള്ള ചൈനയില്‍ 1 കോടി 35 ലക്ഷം കുട്ടികളാണ് ഡിസംബറോടെ ജനിക്കാന്‍ പോവുന്നത്. തൊട്ടു പിന്നിലായുള്ള നൈജീരിയയില്‍ 60 ലക്ഷത്തിലേറെ കുട്ടികള്‍ ജനിക്കും. പാകിസ്താനില്‍ 50 ലക്ഷം കുഞ്ഞുങ്ങളും ഇന്ത്യോനേഷ്യയില്‍ 40 ലക്ഷം കുഞ്ഞുങ്ങളും ജനിക്കും.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇത്തരത്തില്‍ ജനന നിരക്ക് കൂടുന്നതില്‍ യുനിസെഫ് ആശങ്ക പുലര്‍ത്തുണ്ട്. ഈ രാജ്യങ്ങളില്‍ മിക്കവയിലും കൊവിഡ് മഹാമാരിക്കു മുമ്പേ തന്നെ ഉയര്‍ന്ന നവജാത ശിശു മരണ നിരക്ക് രേഖപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൊവിഡിനിടയിലെ ഇത്രയും കുഞ്ഞുങ്ങളുടെ സുരക്ഷിത്വത്തില്‍ യുനിസെഫ് ആശങ്ക പുലര്‍ത്തുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.