തിരുവനന്തപുരം: എഴുത്തുകാരി സാറാ ജോസഫിന്റെ മരുമകന്‍ പി. കെ ശ്രീനിവാസന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയതായി പരാതി.
20 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പരാതി.
കാനറാ ബാങ്ക് അക്കൗണ്ടിലുള്ള പണമാണ് നഷ്ടമായത്. സിം കാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്തായിരുന്നു തട്ടിപ്പെന്നാണ് പുറത്ത് വരുന്ന വിവരം. ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡിലേക്ക് വന്ന ഒ.ടി.പി ഉപയോഗിച്ച് തട്ടിപ്പ് സംഘം പണം പിന്‍വലിക്കുകയായിരുന്നു.
പി. കെ ശ്രീനിവാസന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. തൃശ്ശൂര്‍ സിറ്റി സൈബര്‍ സെല്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ബാങ്കിന്റെ ഭാഗത്ത് നിന്ന് തണുത്ത പ്രതികരണമാണ് ഉണ്ടായതെന്നാണ് സാറാ ജോസഫ് പറഞ്ഞത്. ബാങ്കറിയാതെ ഒന്നും സംഭവിക്കില്ലെന്നും പണം പോകുമ്പോള്‍ മെയിലോ മെസേജോ വന്നില്ലെന്നും സാറാ ജോസഫ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: 20 lakhs lost in Sara Joseph’s son in law’s bank account