| Saturday, 6th January 2024, 7:29 pm

ഒളിമ്പിക്‌സ് അസോസിയേഷന്റെ പുതിയ സി.ഇ.ഒക്ക് 20 ലക്ഷം രൂപ ശമ്പളം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ (ഐ.ഒ.എ) പുതിയ ചീഫ് എക്‌സിക്യൂട്ടറായി രഘുറാം അയ്യരെ കഴിഞ്ഞ വെള്ളിയാഴ്ച നിയമിച്ചിരുന്നു. നോമിനേഷന്‍ കമ്മിറ്റി നടത്തിയ സൂക്ഷ്മമായ തെരഞ്ഞെടുപ്പിന് ശേഷമാണ് സി.ഇ.ഒ ആയി അയ്യരെ നിയമിച്ചതെന്ന് ഐ.ഒ.എ അറിയിച്ചു.

‘സൂക്ഷ്മമായ പരിഗണനയ്ക്കും ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത സ്ഥാനാര്‍ത്ഥികളുമായുള്ള സമഗ്രമായ അഭിമുഖത്തിനും ശേഷമാണ് നോമിനേഷന്‍ കമ്മിറ്റി രഘുറാം അയ്യരെ സി.ഇ.ഒയുടെ റോളിലേക്ക് തെരഞ്ഞെടുത്തത്,” ഐ.ഒ.എ പ്രസ്താവനയില്‍ പറഞ്ഞു. ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെയും റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെയും സി.ഇ.ഒ ആയി അയ്യര്‍ നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഫലം സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ കഴിവിന്റെയും വൈദഗ്ധ്യത്തിന്റെയും കൈകാര്യം ചെയ്യുന്ന റോളിന്റെ അടിസ്ഥാനത്തിലാണ് 20 ലക്ഷം രൂപ പ്രതിമാസ ശമ്പളമായി കൊടുക്കാനാണ് തീരുമാനിച്ചത്.

ഇത്രയും വലിയൊരു പ്രതിമാസ ശമ്പളം അസോസിയേഷന്‍ പുതിയ സി.ഇ.ഒക്ക് നല്‍കുന്നത് അവിശ്വസനീയമാണ് പറഞ്ഞ് നിരവധിപേര്‍ സാമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരിക്കുകയാണ്. ഗവര്‍ണ്‍മെന്റ് ഓഫ് ഇന്ത്യയുടെ കാബിനറ്റ് സെക്രട്ടറിയുടെ ഉയര്‍ന്ന ശമ്പളം 2.50 ലക്ഷം രൂപയാണ്, എന്നാല്‍ പുതിയ സി.ഇ.ഒക്ക് 20 ലക്ഷം രൂപ നല്‍കുന്നതിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നിരവധി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Content Highlight: 20 lakh rupees salary for the new CEO of the Olympic Association

We use cookies to give you the best possible experience. Learn more